
ബ്ലഡ് ക്യാൻസറിനെ തോൽപ്പിച്ച ബെർണാഡോ എന്ന കൊച്ചു മിടുക്കന് സ്കൂളിൽ തിരിച്ചെത്തിയപ്പോൾ വിദ്യാർത്ഥികളും അധ്യാപകരിലും നിന്നും ലഭിച്ചത് വിസ്മയകരമായ സ്വീകരണം. കുട്ടിയുടെ തിരിച്ചുവരവിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ബെർണാഡോ സ്കൂളിലേക്ക് വരുമ്പോൾ അധ്യാപകർ ആലിംഗനം ചെയ്യുന്നത് വീഡിയോയിൽ കാണാം.
സ്കൂളിലെത്തിയ ബെർണാഡോ ഈ സ്വീകരണം കണ്ട് സന്തോഷകരമായി തുള്ളിചാടുന്നുമുണ്ട്. സ്കൂൾ ഗേറ്റിന് മുന്നിൽ തന്നെ നിറയെ ബലൂണുകളും കളർ പേപ്പറുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബെർണാഡോ സ്കൂളിലേക്ക് കയറുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും കെെ കൊട്ടിയാണ് കുട്ടിയെ സ്കൂളിലേക്ക് സ്വീകരിച്ചത്.
ബെർണാഡോ മാതാപിതാക്കളോടൊപ്പമാണ് സ്കൂളിലേക്ക് എത്തിയത്. goodnewscorrespondent എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ഹീറോ തിരിച്ചെത്തി, ക്യാൻസറിൽ നിന്നും അവൻ മുക്തി നേടി..'- എന്ന് വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയ്ക്ക് യാത്ര ചെയ്യാനായി വിമാനക്കമ്പനി ചെയ്തത് അമ്പരപ്പിക്കും
'2021 ഓഗസ്റ്റിൽ ബെർണാർഡോയ്ക്ക് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തി. ദീർഘവും വേദനാജനകവുമായ കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. കഴിഞ്ഞാഴ്ച്ചയോടെ ആ മിടുക്കൻ കാൻസർ വിമുക്തനായി. ഈ ഹീറോയുടെ സ്കൂളിലേക്കുള്ള തിരിച്ചുവരവ് ആസ്വദിക്കുകയും ചെയ്തു...'- എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 25,600-ലധികം പേർ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ പോസിറ്റീവ് കമന്റുകളും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. 'ബെർണാഡോ ഒരു പോരാളിയാണ്. പക്ഷേ അവൻ ശരിക്കും ഒരു വിജയിയാണ്...' എന്നൊരാൾ കമന്റ് ചെയ്തു. 'ബെർണാർഡോ, നിങ്ങളാണ് ചാമ്പ്യൻമാരുടെ ചാമ്പ്യൻ...;- എന്ന് മറ്റൊരാളും കുറിച്ചു.
ഇത് എത്ര മനോഹരമാണ്! എല്ലാ പ്രശ്നങ്ങളും മറന്ന് പോകും. ഇത് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു...'- എന്ന് വീഡിയോയ്ക്ക് താൻേ ഒരാൾ കമന്റ് ചെയ്തു. 'സന്തോഷത്തിന്റെ കണ്ണീർ ഇവിടെ കാണാം ...' എന്നാണ് മറ്റൊരാൾ കുറിച്ചത്.