Viral Video: കാറില്‍ ലിപ്സ്റ്റിക്ക്‌ കൊണ്ട് കുത്തിവരച്ച് കുറുമ്പന്‍; വൈറലായി വീഡിയോ

Published : Oct 21, 2022, 10:02 PM ISTUpdated : Oct 21, 2022, 10:11 PM IST
Viral Video: കാറില്‍ ലിപ്സ്റ്റിക്ക്‌ കൊണ്ട് കുത്തിവരച്ച് കുറുമ്പന്‍; വൈറലായി വീഡിയോ

Synopsis

ലിപ്സ്റ്റിക്ക് കൊണ്ട് ഒരു കാറ് മുഴുവന്‍ കുത്തിവരയ്ക്കുന്ന കുറുമ്പനെ ആണ് വീഡിയോയില്‍ കാണുന്നത്.

ദിവസവും പുതുമയാര്‍ന്ന പലതരം വീഡിയോകളാണ്  സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതില്‍ കുട്ടികളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. കുട്ടികളുടെ കുറുമ്പും കളിയും ചിരിയും ഒക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

ലിപ്സ്റ്റിക്ക് കൊണ്ട് ഒരു കാറ് മുഴുവന്‍ കുത്തിവരയ്ക്കുന്ന കുറുമ്പനെ ആണ് വീഡിയോയില്‍ കാണുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മോറിസ ഷ്വാര്‍ട്സ് എന്ന സ്ത്രീയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഇവന്‍ ഒരു ദിവസം 'ബോഡി ഷോപ്പി'ന്റെ ഉടമസ്ഥനാകും എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ പങ്കുവച്ചത്. ഏഴ് സെക്കന്‍റ്  ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വെളള നിറമുള്ള കാറില്‍ ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ടു കുരുന്ന് കുത്തിവരയ്ക്കുന്നതാണ് കാണുന്നത്. കാറിന്റെ രണ്ട് ഡോറിലും കുത്തിവരച്ചതിന് ശേഷം ആശാന്‍ വളരെ സന്തോഷത്തോടെ ടോയ് സൈക്കിളില്‍ കയറിയിരുന്ന് ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. കാറിന് ചുവട്ടില്‍ കുറച്ച് ലിപ്സ്റ്റിക്കുകള്‍ കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ആണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ലിപ്സ്റ്റിക്ക്‌ മാത്രമേ ഉള്ളോ, സ്‌ക്രൂഡ്രൈവര്‍ കിട്ടിയില്ലേ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. വളരെ ഓമനത്തമുള്ള കുട്ടി, ഒട്ടും കുസൃതി ഇല്ലാത്ത കുട്ടി എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍. 

വീഡിയോ കാണാം. . . 

 

 

 

Also Read: 'ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ ജയിലില്‍ അടയ്ക്കണം'; പൊലീസിനോട് മൂന്ന് വയസ്സുകാരന്‍!

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ