മലയുടെ മുകളിൽ വച്ച് വിവാഹം, പിന്നാലെ സ്കൈ ഡൈവ്; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Published : Jul 29, 2023, 05:57 PM IST
മലയുടെ മുകളിൽ വച്ച് വിവാഹം, പിന്നാലെ സ്കൈ ഡൈവ്; വിമര്‍ശനവുമായി സോഷ്യൽ മീഡിയ

Synopsis

ഇവിടെ വരനും വധുവും വിവാഹം ചെയ്തത് ഒരു വലിയ മലയുടെ മുകളിൽ വെച്ചാണ്. ശേഷം സ്കൈ ഡൈവിങ്ങ് ചെയ്തു ഇരുവരും വിവാഹദിനം ആഘോഷമാക്കി. വിവാഹത്തില്‍ പങ്കെടുത്തവരും മലമുകളില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

വിവാഹത്തെക്കുറിച്ച് വധൂവരന്മാര്‍ക്ക് പല സ്വപ്‌നങ്ങളുമുണ്ടാകും. ഇനിയുള്ള കാലം മുഴുവന്‍ ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടി സമ്മാനിക്കുന്ന ദിനമായി  വിവാഹദിനത്തെ മാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരത്തില്‍ വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്. ഇപ്പോഴിതാ കുറച്ചധികം വെറൈറ്റിയായ ഒരു വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഇവിടെ വരനും വധുവും വിവാഹം ചെയ്തത് ഒരു വലിയ മലയുടെ മുകളിൽ വെച്ചാണ്. ശേഷം സ്കൈ ഡൈവിങ്ങ് ചെയ്തു ഇരുവരും വിവാഹദിനം ആഘോഷമാക്കി. വിവാഹത്തില്‍ പങ്കെടുത്തവരും മലമുകളില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്‌സിന്റെയും വിവാഹമാണ് ഇത്തരത്തില്‍ സാഹസികത നിറഞ്ഞത്. . മലയുടെ മുകളിൽ ഒരു പാറയിൽ നിന്നാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ വിവാഹ വേഷത്തിൽ കൈ ചേർത്ത് പിടിച്ച് ഇരുവരും സ്കൈ ഡൈവിങ്ങും ചെയ്തു. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. കുറച്ചുപേര്‍ വരന്റെയും വധുവിന്റെയും സാഹസികതയെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ വലിയ ഒരു വിഭാഗം വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. അപകടം വിളിച്ചു വരുത്തുന്ന ഇത്തരം ആഘോഷങ്ങളെ പിന്തുണയ്ക്കരുത് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 

 

Also Read: ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂര്‍; വീഡിയോ വൈറല്‍

youtubevideo

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ