ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂര്‍; വീഡിയോ വൈറല്‍

Published : Jul 29, 2023, 05:16 PM ISTUpdated : Jul 29, 2023, 05:17 PM IST
ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂര്‍; വീഡിയോ വൈറല്‍

Synopsis

കറുപ്പ് ലുങ്കി പാന്‍റ്സും ഡീപ്പ് ബ്ലൂ ഫുൾസ്ലീവ് ഹെവി കുര്‍ത്തയുമാണ് താരത്തിന്‍റെ വേഷം. സീക്വിൻ വർക്കുകളും സിൽവർ ബട്ടണുകളും കൊണ്ട് ഡിസൈന്‍ ചെയ്ത് ഔട്ട്ഫിറ്റ് ശരിക്കും താരത്തിന് രാജകീയ ലുക്ക് തന്നെ നല്‍കി.

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് രണ്‍ബീര്‍ കപൂര്‍.  ഇപ്പോഴിതാ ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂറിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യാ കോച്ചർ വീക്കിൽ ഡിസൈനർ കുനാൽ റാവലിന്‍റെ ഷോസ്റ്റോപ്പറായി റാംപ് വാക്ക് ചെയ്യുന്ന രൺബീർ കപൂർ ഫ്യൂഷൻ ലുങ്കി പാന്‍റ്സ് ധരിച്ചാണ് എത്തിയത്. 

 കറുപ്പ് ലുങ്കി പാന്‍റ്സും ഡീപ്പ് ബ്ലൂ ഫുൾസ്ലീവ് ഹെവി കുര്‍ത്തയുമാണ് താരത്തിന്‍റെ വേഷം. സീക്വിൻ വർക്കുകളും സിൽവർ ബട്ടണുകളും കൊണ്ട് ഡിസൈന്‍ ചെയ്ത് ഔട്ട്ഫിറ്റ് ശരിക്കും താരത്തിന് രാജകീയ ലുക്ക് തന്നെ നല്‍കി. ബ്ലാക്ക് ഷൂസാണ് ഇതിനൊപ്പം രണ്‍ബീര്‍ സ്റ്റൈല്‍ ചെയ്തത്. രണ്‍ബീറിന്‍റെ സ്റ്റൈലന്‍  റാംപ് വാക്കിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

 

അതേസമയം, പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോയില്‍ തിളങ്ങിയ  ആലിയ ഭട്ടിന്‍റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ മനോഹരമായ ഔട്ട്ഫിറ്റിലാണ് ആലിയ തിളങ്ങിയത്. ആലിയക്കൊപ്പം രണ്‍വീര്‍ സിങ്ങും ഉണ്ടായിരുന്നു. രാജകീയമായ ഡിസൈനോട് കൂടിയ ബ്ലാക്ക്- ഗോള്‍ഡണ്‍ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്. ഹാന്‍ഡ് എംബ്രോയ്ഡറിയും ഗോള്‍ഡ് വര്‍ക്കും കൊണ്ട് നിറഞ്ഞ ലെഹങ്കയില്‍‌ സരിക്കും ഒരു ബ്രൈഡിനെ പോലെയായിരുന്നു ആലിയ. ഹെവി ഡയമണ്ട് നെക്ലേസ് ആണ് താരം ഇതിനൊപ്പം പെയര്‍ ചെയ്തത്. അലങ്കരിച്ച ബീജ് ഡിസൈനോട് കൂടിയ ഷെർവാണിയിലാണ് രൺവീർ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനായി ബോളിവുഡിലെ പ്രശസ്ത താരങ്ങളും എത്തിയിരുന്നു. റാംപ് വാക്കിന് ശേഷം ഷോയിൽ മുൻ നിരയിൽ ഇരുന്ന ഭാര്യ ദീപിക പദുക്കോണിനെ ചുംബിക്കുന്ന രൺവീറിന്റെ വീഡിയോയും സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. 

 

Also Read: ബ്ലാക്ക്- ഗോള്‍ഡണ്‍ ലെഹങ്കയില്‍ ആലിയ ഭട്ടും ഷെർവാണിയില്‍ രൺവീറും; റാംപ് വാക്ക് വീഡിയോ വൈറല്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ