'സിനിമാ സീൻ ഒന്നുമല്ല'; വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ...

Published : Dec 10, 2022, 10:58 PM IST
 'സിനിമാ സീൻ ഒന്നുമല്ല';  വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ...

Synopsis

വിവാഹം നടക്കുന്ന ഹാളിൽ മുകളിലായി സജ്ജീകരിച്ചിരിക്കുന്ന വിളക്കുകളാൽ അലംകൃതമായ ഒരു തൂക്ക്. ഇതിൽ വധു തന്‍റെ അച്ഛനൊപ്പം വേദിയിലേക്ക് വന്നിറങ്ങുകയാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും സിനിമയുടെ 'ഇൻട്രോ സീൻ' ആണെന്ന് തോന്നാം.

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ എത്രയോ രസകരവും പുതുമയുള്ളതുമായ വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ പലതും താൽക്കാലികമായി കാഴ്ചക്കാരെ കിട്ടുന്നതിനായി വേണ്ടി മാത്രം ബോധപൂർവം തയ്യാറാക്കുന്ന ഉള്ളടക്കമായിരിക്കാം. മറ്റ് ചിലവയാകട്ടെ, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളും ആയിരിക്കും. 

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ള വീഡിയോകളുടെ കൂട്ടത്തിൽ വിവാഹവീഡിയോകൾക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ വിവാഹാഘോഷങ്ങൾ, ഒരുക്കങ്ങൾ, ആചാരങ്ങൾ എന്നിങ്ങനെ പല രീതിയിലാണ് വിവാഹ വീഡിയോകൾ വൈറലാകാറ്. 

സമാനമായ രീതിയിൽ വൈറലായൊരു വിവാഹവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹദിനത്തിൽ വധുവോ വരനോ വേദിയിലേക്ക് വരുന്നത് ഒരൽപം 'സ്പെഷ്യൽ' ആയ സമയം തന്നെയാണ്. അതിനാൽ തന്നെ ഈ സമയം വ്യത്യസ്തവും ഭംഗിയുള്ളതുമാക്കാൻ വീട്ടുകാരോ അല്ലെങ്കിൽ ഈവന്‍റ് മാനേജ്മെന്‍റ് ടീമോ എല്ലാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 

അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ വിവാഹവേദിയിലേക്ക് വധു എത്തുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. വിവാഹം നടക്കുന്ന ഹാളിൽ മുകളിലായി സജ്ജീകരിച്ചിരിക്കുന്ന വിളക്കുകളാൽ അലംകൃതമായ ഒരു തൂക്ക്. ഇതിൽ വധു തന്‍റെ അച്ഛനൊപ്പം വേദിയിലേക്ക് വന്നിറങ്ങുകയാണ്. 

ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും സിനിമയുടെ 'ഇൻട്രോ സീൻ' ആണെന്ന് തോന്നാം. അത്രമാത്രം നാടകീയമായ വരവാണിത്. എന്നാൽ വീഡിയോ വൈറലായതോടെ ഇതിന് കാര്യമായും വിമർശനങ്ങളാണ് ലഭിച്ചിരിക്കുന്നത്. 

ഇത് അപകടമാണെന്നും പണക്കൊഴുപ്പ് കാണിക്കുന്ന ഇത്തരത്തിലുള്ള അതിസാഹസികതകളെ ആരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കരുതെന്നുമെല്ലാമാണ് അധികപേരും കമന്‍റുകളിൽ കുറിച്ചിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആക്ഷൻ സിനിമാരംഗത്തെ വെല്ലുന്ന രീതിയിൽ വധുവും വരനും ബൈക്ക് സ്റ്റണ്ട് നടത്തുന്നൊരു വിവാഹ ഫോട്ടോഷൂട്ടും ഇതുപോലെ വൈറലായിരുന്നു. ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ഇങ്ങനെയുള്ള അപകടകരമായ കാര്യങ്ങൾ ചെയ്യുന്നതിനോട് യോജിക്കാനാകില്ല എന്ന് തന്നെയാണ് അന്നും വീഡിയോ കണ്ടവരെല്ലാം പ്രതികരിച്ചിരുന്നത്. 

Also Read:- ഇരട്ടകളായ യുവതികൾ ഒരാളെ വിവാഹം ചെയ്ത സംഭവം വിവാദമാകുന്നു; വീഡിയോ വൈറൽ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ