വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് വധുവിന്‍റെ 'മാസ് എൻട്രി'; വൈറലായി വീഡിയോ

Published : Oct 20, 2021, 04:50 PM ISTUpdated : Oct 20, 2021, 05:25 PM IST
വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് വധുവിന്‍റെ 'മാസ് എൻട്രി'; വൈറലായി വീഡിയോ

Synopsis

വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് എത്തിയ നവവധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആകൃതി സേതി എന്ന പെൺകുട്ടിയാണ് സ്വന്തം വിവാഹത്തിന് സ്വയം വാഹനമോടിച്ച് വേദിയില്‍ എത്തിയത്. 

തന്‍റെ വിവാഹദിനം (wedding day) ആഘോഷമാക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ജീവിതത്തില്‍ എന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. ആടിയും പാടിയുമാണ് പല വധൂവരന്മാരും വിവാഹ വേദിയിലേയ്ക്ക് (wedding venue) എത്തുന്നത്.  

അത്തരത്തില്‍ വിവാഹ വേദിയിലേയ്ക്ക് കാറോടിച്ച് എത്തിയ ഒരു നവവധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആകൃതി സേതി എന്ന പെൺകുട്ടിയാണ് സ്വന്തം വിവാഹത്തിന് സ്വയം വാഹനമോടിച്ച് വേദിയില്‍ എത്തിയത്. ആകൃതിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പരുൾ ​ഗാർ​ഗ് ആണ് വീ‍ഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും പരമ്പരാ​ഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്ന ആകൃതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 

പാട്ട് ആസ്വദിച്ച് സന്തോഷത്തോടെ വാഹനമോടിക്കുകയാണ് ആകൃതി. 'വേദിയിൽ എത്താൻ കാത്തിരിക്കാൻ ആവാതെ വന്ന വധു സ്വയം കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ' എന്ന ക്യാപ്ഷനോടെയാണ് പരുൾ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്‍റുകളുമായി രംഗത്തെത്തിയത്. 

Also Read: മനോഹരമായ നൃത്തച്ചുവടുകളോടെ വധു; വികാരഭരിതനായി വരൻ; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ