വിവാഹവേദിയിൽ വധുവിന്റെ നൃത്തം കണ്ട് വികാരഭരിതനാകുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വെഡ് എബൗട്ട് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് സന്തോഷത്താൽ വിതുമ്പുന്ന ഒരു വരന്‍റെ (groom) വീഡിയോ ആണ്.

വിവാഹവേദിയിൽ വധുവിന്റെ നൃത്തം കണ്ട് വികാരഭരിതനാകുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്. വെഡ് എബൗട്ട് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വരന് വേണ്ടി മനോഹരമായി നൃത്തം ചെയ്യുകയായിരുന്നു വധു. സർദാർ കാ ​ഗ്രാൻസൺ എന്ന ചിത്രത്തിലെ മേൻ തേരി ഹോ ​ഗയി എന്ന ​ഗാനത്തിനാണ് വധു ചുവടുവച്ചത്. ഇത് കണ്ട് സന്തോഷത്തോടെ കണ്ണീർ തുടയ്ക്കുകയായിരുന്നു വരന്‍. 

View post on Instagram

തുടർന്ന് വധു വരനെ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതും കണ്ണുനീർ തുടയ്ക്കുന്നതും കാണാം. വീഡിയോ ഇതിനോടകം സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. 

Also Read: ഫ്ലോറൽ സല്‍വാറില്‍ മനോഹരിയായി റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona