പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന മുത്തശ്ശി; വീഡിയോ വൈറല്‍

Published : Jul 10, 2021, 03:14 PM IST
പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന മുത്തശ്ശി; വീഡിയോ വൈറല്‍

Synopsis

ശ്വാസകോശാർബുദം ബാധിച്ച തന്‍റെ മുത്തശ്ശിയുടെ ആശുപത്രി റൂമിൽ വച്ച് സീന്‍ വിവാഹിതയാവുകയായിരുന്നു. മെത്തഡിസ്റ്റ് ഹെൽത് കെയർ സിസ്റ്റം എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

തന്‍റെ പേരക്കുട്ടിയുടെ വിവാഹം ആശുപത്രി കിടക്കയിൽ കിടന്നു കാണുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്വാസകോശാർബുദം ബാധിച്ച തന്‍റെ മുത്തശ്ശിയുടെ ആശുപത്രി റൂമിൽ വച്ച് സീന്‍ വിവാഹിതയാവുകയായിരുന്നു. 

മെത്തഡിസ്റ്റ് ഹെൽത് കെയർ സിസ്റ്റം എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘ശ്വാസകോശാർബുദത്തോട് പോരാടുകയായിരുന്നു അവിസ് റസൽ. പെട്ടന്നാണ് അവരുടെ ആരോഗ്യനില മോശമായത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് തന്റെ സ്കൂൾ കാലത്തെ സുഹൃത്തിനെ വിവാഹം കഴിക്കാൻ സീൻ തീരുമാനിച്ചത്. 

എന്നാൽ പെട്ടന്നാണ് മുത്തശ്ശിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്ന് അവൾക്കു മനസ്സിലായിത്. തുടർന്ന് മുത്തശ്ശിക്ക് ഒരു സർപ്രൈസ് ഒരുക്കാൻ സീനും വരനും തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആശുപത്രിയിൽ മുത്തശ്ശി കിടക്കുന്ന മുറിയിൽ വച്ചു വിവാഹം നടത്തുകയായിരുന്നു. അവിസ് ഭൂമിയിലെ തന്റെ അവസാന നിമിഷങ്ങൾ മനോഹരമാക്കിയത് ഇങ്ങനെയാണ് ’ - എന്ന കുറിപ്പോടെയാണ് ആശുപത്രി അധികൃതര്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

Also Read: അച്ഛന്‍റെയും അമ്മയുടെയും വിവാഹത്തിന് ബ്രൈഡ്‌സ് മെയ്ഡായി മകള്‍; വേദിയായി ആശുപത്രി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം