മകളുടെ രോഗക്കിടയ്ക്കയുടെ അരികിലാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. ആശുപത്രി അധികൃതര്‍ തന്നെ ഇതിനുള്ള സൗകര്യം വാര്‍ഡില്‍   ഒരുക്കുകയായിരുന്നു. 

അച്ഛന്‍റെയും അമ്മയുടെയും വിവാഹത്തിന് ബ്രൈഡ്‌സ് മെയ്ഡായി ആശുപത്രി കിടക്കയിലായ മകള്‍. ബ്രിസ്‌റ്റോളിലാണ് സംഭവം നടന്നത്. സൈക്കോതെറാപ്പിസ്റ്റായ കരിം റെസായിയും ലൂയിസ് റെസായിയും വിവാഹിതരായപ്പോഴാണ് ബ്രൈഡ്‌സ് മെയിഡായി ഇരുവരുടെയും ആറ് മാസം പ്രായമുള്ള മകള്‍ ലൈലയും വേദിയിലുണ്ടായിരുന്നത്. 

മകളുടെ രോഗക്കിടയ്ക്കയുടെ അരികിലാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസിനാണ് ലൈല ജനിച്ചത്‌. പ്രത്യേകതരം ജനിതകരോഗത്തോടെയാണ് ലൈല ജനിച്ചത്. ബ്രിസ്‌റ്റോളിലെ കുട്ടികളുടെ ആശുപത്രിയില്‍ ലൈലയുടെ അരികില്‍ നിന്നാണ് ഇരുവരും വിവാഹിതരായത്. ആശുപത്രി അധികൃതര്‍ തന്നെ ഇതിനുള്ള സൗകര്യം വാര്‍ഡില്‍ ഒരുക്കുകയായിരുന്നു. 

ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചാണ് ആശുപത്രി മുറി വിവാഹ വേദിയാക്കിയത്. പിങ്ക് ഫ്രോക്കണിഞ്ഞ് മാലാഖയെ പോലെയായിരുന്നു ലൈല നിന്നത്. കേക്ക് മുറിച്ചും ഫോട്ടോയെടുത്തും വിവാഹ ദിനം ആഘോഷമാക്കുകയായിരുന്നു ഇരുവരും. 

Also Read: ഭക്ഷണം നൽകിയ വയോധികയെ ആലിംഗനം ചെയ്ത് കുരങ്ങൻ; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona