Viral Video : അച്ഛൻ‌ അവസാനമായി എഴുതിയ കത്ത് വിവാഹവസ്ത്രത്തിൽ തുന്നിച്ചേർത്ത് മകൾ

Published : Jan 03, 2022, 12:48 PM ISTUpdated : Jan 03, 2022, 12:55 PM IST
Viral Video : അച്ഛൻ‌ അവസാനമായി എഴുതിയ കത്ത് വിവാഹവസ്ത്രത്തിൽ തുന്നിച്ചേർത്ത് മകൾ

Synopsis

ലെഹങ്കയോടൊപ്പം പെയര്‍ ചെയ്ത ദുപ്പട്ടയിലാണ് അച്ഛൻ എഴുതിയ കത്ത് വധു തുന്നിച്ചേർത്തത്. സുവന്യ എന്ന വധുവാണ് രാജസ്ഥാനിൽ വച്ചു നടന്ന വിവാഹത്തില്‍ അച്ഛന്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്. 

വിവാഹം (wedding) എന്നത് പലരുടെയും ഒരു സ്വപ്ന ദിവസമാണ്. പ്രത്യേകിച്ച് വിവാഹ വസ്ത്രത്തെ (wedding outfit) കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകും. വിവാഹവസ്ത്രത്തിൽ പ്രതിശ്രുത വരന്റെ പേരും മറ്റുമൊക്കെ ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇവിടെയൊരു വധു മരിച്ചുപോയ തന്‍റെ അച്ഛന്റെ (father) ഓർമകൾ തുന്നിച്ചേർത്താണ് വിവാഹവസ്ത്രം സ്പെഷ്യലാക്കി മാറ്റിയത്. 

മരിച്ചുപോയ അച്ഛൻ‌ അവസാനമായി എഴുതിയ കത്ത് ലെഹങ്കയില്‍ തുന്നിച്ചേർത്താണ് വധു വിവാഹവേ​ദിയിലേക്ക് കടന്നുവന്നത്. ലെഹങ്കയോടൊപ്പം പെയര്‍ ചെയ്ത ദുപ്പട്ടയിലാണ് അച്ഛൻ എഴുതിയ കത്ത് വധു തുന്നിച്ചേർത്തത്. സുവന്യ എന്ന വധുവാണ് രാജസ്ഥാനിൽ വച്ചു നടന്ന വിവാഹത്തില്‍ അച്ഛന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. 

 

സുവന്യയുടെ പിറന്നാളിനായി അച്ഛൻ ജീവിച്ചിരിക്കെ നൽകിയ അവസാനത്തെ കത്താണ്  ലെഹങ്കയില്‍ തുന്നിച്ചേർത്തത്. അച്ഛന്‍റെ വാക്കുകള്‍ ദുപ്പട്ടയിൽ എംബ്രോയ്ഡറി ചെയ്തെടുക്കുകയായിരുന്നു. അച്ഛന്റെ സാന്നിധ്യം വിവാഹ വേദിയിൽ കൊണ്ടുവരാനുള്ള ആലോചനയുടെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം സുവന്യ എടുത്തത്.

 

അധികം വര്‍ക്കുകള്‍ ഒന്നുമില്ലാത്ത സിംപിളായ ഒരു ചുവപ്പ് ലെഹങ്കയാണ് സുവന്യ വിവാഹത്തിനായി ധരിച്ചത്. അധികം ആഭരണങ്ങളൊന്നും ഇല്ലാതെയുമാണ് വധു വേദിയില്‍ എത്തിയത്. മേക്കപ്പിലും സുവന്യ മിതത്വം പാലിച്ചിരുന്നു.

 

അടുത്തിടെ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിവാഹവേദിയിലേയ്ക്ക് വരുന്ന ഒരു വധുവിന്‍റെ ദൃശ്യവും സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചിരുന്നു. വിവാഹ വസ്ത്രത്തില്‍ പിതാവിന്റെ കരംപിടിച്ച്, വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് വധു വിവാഹവേദിയിലേയ്ക്ക് എത്തുന്നത്. 

Also Read: അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വധു; സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച വീഡിയോ


 

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ