വിവാഹവേദിയിൽ വച്ച് വരനെ അടിച്ച് വധു; കാരണമിതാണ്...

Published : Sep 04, 2021, 12:14 PM IST
വിവാഹവേദിയിൽ വച്ച് വരനെ അടിച്ച് വധു; കാരണമിതാണ്...

Synopsis

ചടങ്ങുകൾ നടക്കുന്നതിനിടെ ദേഷ്യത്തില്‍ സംസാരിക്കുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വിവാഹവേദിയില്‍ വച്ച് വരനെ അടിക്കുന്ന വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വധുവിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ മതിയായ കാരണവും ഉണ്ടായിരുന്നു. വിവാഹവേദിയിൽ പുകയില ചവച്ചിരിക്കുന്ന വരനെ കണ്ടാണ് വധു ഇത്തരത്തില്‍ പ്രതികരിച്ചത്. 

ചടങ്ങുകൾ നടക്കുന്നതിനിടെ ദേഷ്യത്തില്‍ സംസാരിക്കുന്ന വധുവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സമീപത്തിരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു. വരൻ പുകയില ചവച്ചിരിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ശേഷം അയാളെയും തല്ലിയ വധു വരനുനേരെ തിരിഞ്ഞു.  വരനോടും യുവതി ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയുമായിരുന്നു. പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നാണ് വീഡിയോയിൽ വധു പറയുന്നത്. ഉടൻ തന്നെ വരൻ പുകയില തുപ്പാനായി എഴുന്നേൽക്കുന്നതും വീഡിയോയില്‍ കാണാം. 

 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.  നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ പ്രശംസിച്ച് കമന്‍റ് ചെയ്തത്. എല്ലാ പെൺകുട്ടികളും ഇങ്ങനെയായിരിക്കണമെന്നും പലരും കമന്‍റ് ചെയ്തു. അതിനിടെ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് പരിശോധിക്കണമെന്നും ഇത് വ്യാജമാവാമെന്നും പറയുന്നവരുമുണ്ട്. 

Also Read: വരന്‍റെ സുഹൃത്തുക്കള്‍ നല്‍കിയ 'സമ്മാനം' വലിച്ചെറിയുന്ന വധു; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ