മേക്കോവര്‍ രഹസ്യം; ‘അനിമൽ ഫ്ലോ’ വർക്കൗട്ട് വീഡിയോയുമായി ഇഷാനി കൃഷ്ണ

Published : Sep 04, 2021, 11:24 AM ISTUpdated : Sep 04, 2021, 11:27 AM IST
മേക്കോവര്‍ രഹസ്യം;  ‘അനിമൽ ഫ്ലോ’ വർക്കൗട്ട് വീഡിയോയുമായി ഇഷാനി കൃഷ്ണ

Synopsis

സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്‍റെ വീഡിയോ ആണ് ഇഷാനി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. 

നടന്‍ കൃഷ്ണ കുമാറിന്‍റെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണയുടെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്‍റെ വീഡിയോ ആണ് ഇഷാനി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. ‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ആണ് താരം ചെയ്തത്. 

മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. താൻ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. 

വീഡിയോ കാണാം... 

 

Also Read: 'ഞാൻ 10 കിലോ ശരീരഭാരം കൂട്ടിയത് ഇങ്ങനെ': ഇഷാനി കൃഷ്ണ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ