വിവാഹ ഗൗണിനൊപ്പമുള്ള ഓവര്‍ സ്കേര്‍ട്ട് ധരിക്കാന്‍ മറന്നു; ഒടുവില്‍ സംഭവിച്ചത്...

Published : Nov 02, 2022, 12:11 PM ISTUpdated : Nov 02, 2022, 12:15 PM IST
വിവാഹ ഗൗണിനൊപ്പമുള്ള ഓവര്‍ സ്കേര്‍ട്ട് ധരിക്കാന്‍ മറന്നു; ഒടുവില്‍ സംഭവിച്ചത്...

Synopsis

അത്തരത്തില്‍ ഒരുപാട് പ്ലാന്‍ ചെയ്ത വിവാഹ ദിവസം വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാന്‍ മറന്നു പോയാലുള്ള അവസ്ഥ എന്തായിരിക്കും? ഗ്രീസില്‍ വച്ച് നടന്ന ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്.  ബെക്കി ജെഫറീസ് എന്ന യുവതിക്കാണ് വിവാഹ ദിവസം ഇങ്ങനെയൊരു അബന്ധം പറ്റിയത്. 

വിവാഹം  എന്നത് പലരുടെയും ഒരു സ്വപ്ന ദിവസമാണ്. പ്രത്യേകിച്ച് വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകും. വിവാഹ വസ്ത്രത്തില്‍ താന്‍ ഏറ്റവും മനോഹരിയായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്രയും പ്രാധാന്യമാണ് പലരും വിവാഹ വസ്ത്രത്തിന് നല്‍കുന്നത്. 

എന്നാല്‍ അത്തരത്തില്‍ ഒരുപാട് പ്ലാന്‍ ചെയ്ത വിവാഹ ദിവസം വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാന്‍ മറന്നു പോയാലുള്ള അവസ്ഥ എന്തായിരിക്കും? ഗ്രീസില്‍ വച്ച് നടന്ന ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്.  ബെക്കി ജെഫറീസ് എന്ന യുവതിക്കാണ് വിവാഹ ദിവസം ഇങ്ങനെയൊരു അബന്ധം പറ്റിയത്. ഇതിന്‍റെ വീഡിയോ ബെക്കി തന്നെ ടിക് ടോക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

വിവാഹ ദിവസം രാവിലെ മുതലുള്ള ടെന്‍ഷനില്‍ പെട്ടാണ് ബെക്കി ഇക്കാര്യം മറന്നത്. വരന്‍റെ കയ്യും പിടിച്ച് അതിഥികള്‍ക്ക് മുമ്പില്‍ നടക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ബെക്കി ഇക്കാര്യം അറിയുന്നത്. ഗൗണിനൊപ്പം ഊരി മാറ്റാവുന്ന രീതിയിലാണ് ഓവര്‍ സ്കേര്‍ട്ട് ഡിസൈന്‍ ചെയ്തിരുന്നത്. വിവാഹ സമയത്ത് ഇവ ധരിച്ചതിന് ശേഷം റിസപ്ഷന്‍ വേളയിന്‍ ഊരി മാറ്റാനായിരുന്നു ബെക്കിയുടെ പ്ലാന്‍. എന്നാല്‍ ടെന്‍ഷനിലിടെ ബെക്കി ഓവര്‍ സ്കേര്‍ട്ട് ധരിക്കാന്‍ മറുക്കുകയായിരുന്നു. 

2019 -ല്‍ നിമയമപരമായി വിവാഹിതരായ ബെക്കിയും പങ്കാളി ഷെരീഫും 2020-ല്‍ വിവാഹം ആഘോഷമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ അത് മാറ്റിവെയ്ക്കേണ്ടി വന്നു. ഒടുവില്‍ 2022-ല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടന്ന വിവാഹം ഇങ്ങനെ കുളമായതിലുള്ള വിഷമം സഹിച്ച് ബെക്കി ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ഓവര്‍ സ്കേര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു ബെക്കി. മൈക്ക് കയ്യിലെടുത്ത് ബെക്കി തന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ഈ സമയം കൊണ്ട് വെഡ്ഡിങ് പ്ലാനര്‍ സംഘത്തിലെ അംഗം സ്കേര്‍ട്ടുമായി എത്തുകയും ചെയ്തു. എന്തായാലും ബെക്കിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 
 

Also Read: മുഖത്ത് നീല നിറം, തലമുടിയില്‍ ചുവപ്പ്, കണ്ണില്‍ മഞ്ഞ; രൂപം മാറി കിം കര്‍ദാഷിയന്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ