28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

Published : Nov 01, 2022, 07:21 PM IST
28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

Synopsis

പ്രതി പലതവണ നായയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. യുവാവ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട മറ്റൊരു ഡെലിവറി ബോയ് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ എൻ.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.

28കാരൻ മാളിനുള്ളിൽ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആകാശ് ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ഹീറ പന്ന മാളിൽ സംഭവം നടന്നത്.  ഫുഡ് ഡെലിവറി ബോയിയായ ജോലി ചെയ്ത് വരുന്ന ഇയാൾ പതിവായി നായയ്‌ക്ക് ഭക്ഷണം നൽകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബോംബെ ആനിമൽ റൈറ്റ്‌സ് എന്ന എൻജിഒ അംഗവും മൃഗ പ്രവർത്തകയുമായ മിനു ഷെത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആകാശ് എന്ന പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 29 ന് ബോംബെ ആനിമൽ റൈറ്റ്‌സ് പ്രസിഡന്റ് വിജയ് മൊഹന്നി, മുംബൈ മാളിന്റെ രണ്ടാം നിലയിൽ ആറ് മാസം പ്രായമുള്ള നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടു. 

പ്രതി പലതവണ നായയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. യുവാവ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട മറ്റൊരു ഡെലിവറി ബോയ് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ എൻ.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.

ഐസിപി ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരവും പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നായയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. നായയുടെ സ്വകാര്യഭാഗങ്ങളിൽ വീക്കമുണ്ടെന്നാണ് ഡോക്ടർമാർ  പറഞ്ഞു. ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും ‍ഡോക്ടർമാർ പറയുന്നു. 

മദ്യശാലകളില്‍ നിന്ന് പതിവായി മദ്യം മോഷ്ടിക്കുന്ന കുരങ്ങൻ ; വീഡിയോ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ