'ഞാൻ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന ആഗ്രഹമാണ് നടന്നത്' - ഇമ്മ പറഞ്ഞു.
തന്റെ വിവാഹത്തിനായി പള്ളിയിലെത്തിയ ക്രിസ്റ്റഫർ കിറ്റ്സൺ വധു ഇമ്മയെ കണ്ടപ്പോൾ ശരിക്കുമൊന്ന് ഞെട്ടിപോയി. വീൽചെയറിൽ മാത്രം താൻ കണ്ടിട്ടുള്ള തന്റെ ഭാവി വധു നടന്നു വരുന്നത് കണ്ടിട്ടാണ് ക്രിസ്റ്റഫർ അമ്പരന്ന് പോയത്. ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഇമ്മ കിറ്റസണ്. പതിനെട്ടാം വയസിലാണ് ഇമ്മ സെെന്യത്തിൽ ചേരുന്നത്.
2003ൽ ഒരു അപകടത്തിലാണ് ഇമ്മയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതോടെ 21ാം വയസിൽ സൈനിക സേവനം അവസാനിപ്പിക്കേണ്ടി വന്നു അവർക്ക്. പിന്നീട് ഇമ്മയ്ക്ക് നടക്കാനും പ്രയാസമായിരുന്നു. പതുക്കെ പതുക്കെ നടന്നിരുന്ന ഇമ്മയുടെ ജീവിതം പിന്നീട് വീൽ ചെയറിലായി.
തന്റെ വിവാഹത്തിന് ഭർത്താവിന്റെ കൈയും പിടിച്ച് നടക്കണമെന്നായിരുന്നു ഇമ്മയുടെ ആഗ്രഹം. നടക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ തന്റെ ഭാവി വരനോടു പോലും ഇമ്മ തന്റെ ആഗ്രഹം പറഞ്ഞിരുന്നില്ല. പിതാവിന്റെ സഹായത്തോടെ നടക്കാൻ പരിശീലിച്ചശേഷമാണ് ഇമ്മ വിവാഹത്തിന് പള്ളിയിലെത്തിയത്.
പള്ളിയിലെത്തിയ ഇമ്മ ക്രിസ്റ്റഫറിന്റെ കൈപിടിച്ച് നടക്കുകയും ചെയ്തു. 'ഞാൻ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന ആഗ്രഹമാണ് നടന്നത്' - ഇമ്മ പറഞ്ഞു.