180 ഡിഗ്രിയിൽ വളഞ്ഞ് വധു; വരണമാല്യം അണിയിക്കാൻ കഷ്ടപ്പെട്ട് വരന്‍; വൈറലായി വീഡിയോ

Published : Dec 30, 2022, 08:15 PM ISTUpdated : Dec 30, 2022, 08:20 PM IST
180 ഡിഗ്രിയിൽ വളഞ്ഞ് വധു; വരണമാല്യം അണിയിക്കാൻ കഷ്ടപ്പെട്ട് വരന്‍; വൈറലായി വീഡിയോ

Synopsis

പ്രാചി ടോമർ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവച്ചത്. വധു വരന്റെ കഴുത്തിൽ മാല ചാർത്തുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം വരൻ മാല ചാർത്താൻ ശ്രമിക്കുമ്പോൾ വധു   അനായാസേന പിന്നിലേയ്ക്കു വലിയുന്നതും വീഡിയോയിൽ കാണാം. 

വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നൃത്തത്തിനിടയില്‍ വധു വീഴുന്നതും, വിവാഹ വേദിയില്‍ വച്ച് കേക്ക് തട്ടി മറിക്കുന്നതുമൊക്കെ അത്തരത്തില്‍ സൈബര്‍ ലോകത്ത് പ്രചരിച്ചതാണ്. ഇവിടെയിതാ ഒരു വധു വരണമാല്യം അണിയിക്കുന്നതിനിടെ പിറകിലേയ്ക്ക് മാറിയാണ് തന്‍റെ സ്വപ്ന നിമിഷം വ്യത്യസ്തമാക്കിയത്. 

പ്രാചി ടോമർ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവച്ചത്. വധു വരന്റെ കഴുത്തിൽ മാല ചാർത്തുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം വരൻ മാല ചാർത്താൻ ശ്രമിക്കുമ്പോൾ വധു അനായാസേന പിന്നിലേയ്ക്കു വലിയുന്നതും വീഡിയോയിൽ കാണാം. 180 ഡിഗ്രിയിൽ വളഞ്ഞ് ആർച്ച് പോലെ നിൽക്കുന്ന വധുവിന്റെ കഴുത്തിലാണ് വരൻ വരണമാല്യം ചാര്‍ത്തിയത്.

‘യോഗയെ വളരെ ഗൗരവത്തോടെ കാണുന്ന വധു’ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 1.7 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.  നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. വധുവിന്‍റെ മെയ്‌വഴക്കത്തെ പ്രകീർത്തിച്ചാണ് പലരും കമന്‍റ് ചെയ്തത്. മനോഹരമായ വീഡിയോ എന്നും യുവതി ഈ നിമിഷത്തിനായി ഒരുപാട് പരിശീലിച്ചിട്ടുണ്ടെന്നും പലരും കമന്‍റ് ചെയ്തു. 

 

അതേസമയം, മറ്റൊരു വിവാഹ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.  വരന്‍ നൃത്തത്തിനിടയില്‍ വധുവിനെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവരുടെ ബാലന്‍സ് തെറ്റുകയും വധു തറയിലേയ്ക്ക് മറിഞ്ഞുവീഴുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നൃത്തം ചെയ്യുന്നതിനായി വരന്‍ വധുവിനെ കറക്കുകയാണ്. പെട്ടെന്നാണ് അപ്രതീക്ഷിതമായ ഇങ്ങനെയൊരു സംഭവം നടക്കുന്നത്.

ഇതിനിടിയില്‍ വീഴാന്‍ തുടങ്ങുന്ന വരന്‍റെ കാലുകള്‍ വധുവിന്‍റെ വസ്ത്രത്തിലുടക്കുന്നതും  വീഡിയോയില്‍ കാണാം. തികച്ചും സങ്കടകരവും എന്നാന്‍ അറിയാതെ ചിരിച്ചു പോകുന്ന ഒരു കാഴ്ചയാണിത്. വിവാഹ വീഡിയോ പകര്‍ത്തുന്നതിനിടയില്‍ ഇതും ഉള്‍പ്പെടുകയായിരുന്നു ഇവര്‍. ജയ്പ്പൂര്‍ പ്രീവെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ്  ഈ വീഡിയോ പ്രചരിക്കുന്നത്. 

Also Read: വൈറലായി ഓറിയോ പിസ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ