വഴുതനയും തക്കാളിയും ഒരേ ചെടിയിലുണ്ടായാലോ?

Web Desk   | others
Published : Oct 29, 2021, 03:19 PM IST
വഴുതനയും തക്കാളിയും ഒരേ ചെടിയിലുണ്ടായാലോ?

Synopsis

ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ? അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത്  

മിക്കവരും ഗ്രാമങ്ങളില്‍ നിന്ന് ജോലിയാവശ്യങ്ങള്‍ക്കും പഠനത്തിനുമെല്ലാമായി നഗരങ്ങളിലേക്ക് കൂടുതലായി ചേക്കേറുന്ന കാലമാണിത്. അപ്പോഴും കൃഷിയോടുള്ള താല്‍പര്യം വിടാത്തവരുണ്ട്. ഉള്ള സ്ഥലത്ത്, കഴിയാവുന്നത് പോലെ ഒരു അടുക്കള തോട്ടമെങ്കിലും തയ്യാറാക്കുന്നവരുണ്ട്. 

അത്തരക്കാര്‍ക്ക് താല്‍പര്യം തോന്നുന്നൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ഐസിഎആര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്) പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ? 

അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത്. നേരത്തെ ഉരുളക്കിഴങ്ങും തക്കാളിയും ഗ്രാഫ്റ്റിംഗ് എന്ന രീതിയിലൂടെ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താമെന്ന് ഇവര്‍ കാണിച്ചിരുന്നു. ഇപ്പോഴിതാ ഗ്രാഫ്റ്റിംഗിലൂടെ തന്നെ വഴുതനയും തക്കാളിയുമാണ് ഒരേ ചെടിയില്‍ നിന്ന് ഉണ്ടാക്കിയിരിക്കുന്നത്. 

'ബ്രിഞ്ചാള്‍' (വഴുതന), 'ടൊമാറ്റോ' (തക്കാളി' എന്നിവ ഒരുമിച്ചാകുമ്പോള്‍ 'ബ്രിമാറ്റോ' എന്നാണ് ഈ ചെടിയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. വളരെ ഫലപ്രദമായ രീതിയില്‍ തന്നെയാണ് ഈ പരീക്ഷണത്തിലും പച്ചക്കറികള്‍ വളരുന്നതത്രേ. പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

എന്തായാലും പുതിയ പരീക്ഷണത്തിന്റെ ഘട്ടങ്ങളും ചില വിശദാംശങ്ങളുമെല്ലാം ഐസിഎആര്‍ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. ഇവിടെയും നിരവധി പേരാണ് ഇതിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. 

 

 

വഴുതന തൈകള്‍ക്ക് 25-10 ദിവസത്തെ പ്രായവും തക്കാളി തൈകള്‍ക്ക് 22-25 ദിവസത്തെ പ്രായവുമുള്ളപ്പോഴാണത്രേ ഗ്രാഫ്റ്റിംഗ് തുടങ്ങിയത്. ആദ്യ ഒരാഴ്ചത്തേക്ക് തൈകള്‍ നിയന്ത്രിതമായ അന്തരീക്ഷത്തിലാണ് സൂക്ഷിച്ചതത്രേ. പിന്നീട് ഗ്രാഫ്റ്റിംഗിന് ശേഷം 15-18 ദിവസങ്ങള്‍ക്കുള്ളില്‍ ഫീല്‍ഡിലേക്ക് മാറ്റും. ഇത്തരത്തില്‍ ഗ്രാഫ്റ്റിംഗ് നടത്തുമ്പോഴും ആദായത്തില്‍ വലിയ വ്യത്യാസം വരില്ലെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

പ്രധാനമായും നഗരങ്ങളെയും പട്ടണങ്ങളെയും ലക്ഷ്യമിട്ടാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലാണ് കൃഷിയില്‍ ഇത്തരം രീതികള്‍ വ്യാപകമായി പ്രയോഗത്തില്‍ വരേണ്ടുന്ന സാഹചര്യമുള്ളത്. 

Also Read:- നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ