നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവറിങ്ങി; കാരണം കണ്ടാല്‍ ആര്‍ക്കായാലും ഇത്തിരി 'പ്രശ്ന'മാകും

By Web TeamFirst Published Jan 5, 2023, 7:16 PM IST
Highlights

ഇങ്ങനെ നടുറോഡില്‍ വാഹനം നിര്‍ത്തുന്നത് തീര്‍ച്ചയായും തെറ്റ് തന്നെയാണ്. നിയമപരമായും ഇത് കുറ്റമായി കണക്കാക്കപ്പെടും. എന്നിട്ടും ഇദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ ഉത്തരം ഇത്തിരി 'പ്രശ്നം' തന്നെയാണ്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി ആളുകള്‍ പകര്‍ത്തുന്ന വീഡിയോകള്‍ തന്നെയാണ് കാര്യമായും ശ്രദ്ധ നേടാറ്.

ഇവയില്‍ അപകടങ്ങള്‍ മുതല്‍ ആളുകള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ വരെ ഉള്ളടക്കങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ ദില്ലിയില്‍ നിന്നുള്ളൊരു വീഡിയോ ആണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ നേടുന്നത്. തിരക്കുള്ള റോഡില്‍ ബസ് നിര്‍ത്തി ഇതില്‍ നിന്ന് പുറത്തിറങ്ങുകയാണ് ബസ് ഡ്രൈവര്‍.

സ്വാഭാവികമായും ബസിന് പിറകിലായി വരുന്ന വാഹനങ്ങളെല്ലാം നിര്‍ത്തിയിടേണ്ടതായി വരാം. ഇങ്ങനെ നടുറോഡില്‍ വാഹനം നിര്‍ത്തുന്നത് തീര്‍ച്ചയായും തെറ്റ് തന്നെയാണ്. നിയമപരമായും ഇത് കുറ്റമായി കണക്കാക്കപ്പെടും. എന്നിട്ടും ഇദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ ഉത്തരം ഇത്തിരി 'പ്രശ്നം' തന്നെയാണ്. 

സംഗതി അടുത്തുള്ള ഒരു ചായക്കടയില്‍ നിന്നും ഒരു കപ്പ് ചായ വാങ്ങിക്കാനാണ് ഡ്രൈവര്‍ ബസ് നിര്‍ത്തി ഇറങ്ങുന്നത്. ചായ കുടിക്കാൻ തിരക്കില്ലാത്ത സ്ഥലങ്ങളില്‍ വാഹനമൊതുക്കിയാണല്ലോ സാധാരണഗതിയില്‍ എല്ലാവരും പുറത്തിറങ്ങുക. ഇദ്ദേഹത്തിന് പക്ഷേ ആ കടയില്‍ നിന്ന് തന്നെ ചായ വേണം. 

എന്തായാലും ഈ സംഭവം വീഡിയോയിലാവുകയും ഇത് വൈറലാവുകയും ചെയ്തതോടെ ദില്ലിയില്‍ നിന്നുള്ള നിരവധി പേര്‍ ഇദ്ദേഹം അവിടെ തന്നെ ബസ് ബ്രേക്കിടാനുള്ള കാരണം ചൂണ്ടിക്കാട്ടുകയാണ്. വളരെ പേരുകേട്ടൊരു ടീ സ്റ്റാള്‍ ആണത്രേ അത്. അധികവും വിദ്യാര്‍ത്ഥികളാണ് പതിവുകാര്‍. എന്നാല്‍ അതുവഴി പതിവായി കടന്നുപോകുന്ന ഡ്രൈവര്‍മാരില്‍ പലരും ഇവിടത്തെ ചായയുടെ ആരാധകരാണ്. 

ഇവര്‍ പലപ്പോഴും ട്രാഫിക് പ്രശ്നമൊന്നും നോക്കാതെ ഇതുപോലെ വാഹനം നിര്‍ത്തി ഇവിടെ നിന്ന് ചായ വാങ്ങി പോകാറുണ്ടത്രേ. പിറകില്‍ പെട്ടുപോകുന്ന വാഹനങ്ങളിലെ ആളുകള്‍ ബഹളം വയ്ക്കുന്നതും എങ്കിലും നിര്‍ബാധം ഡ്രൈവര്‍ ഈ ശീലം തുടരുന്നതും ദില്ലിയില്‍ പതിവാണെന്നാണ് പലരും പറയുന്നത്. 

ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. മിക്കവരും വീഡിയോ കണ്ട് ചിരിക്കുന്നുവെങ്കിലും  ഇത് ചെയ്യാൻ പാടില്ലാത്തത് തന്നെയെന്നാണ് ഉറപ്പിച്ചുപറയുന്നത്. ദില്ലി ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ ബസിലെ ഡ്രൈവറെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹത്തെ പോലുള്ളവര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ എന്ത് ചെയ്യുമെന്നും ഇദ്ദേഹത്തിന്‍റെ ലൈസൻസ് റദ്ദാക്കാൻ അധികൃതര്‍ തയ്യാറാകണമെന്നുമെല്ലാം പലരും ആവശ്യപ്പെടുന്നു. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

men😭☕ pic.twitter.com/EDOSmxlnZC

— Shubh (@kadaipaneeeer)

Also Read:- തെരുവില്‍ ഗിറ്റാര്‍ വായിച്ചിരുന്ന ചെറുപ്പക്കാരനെ തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

tags
click me!