തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ബിസിനസുകാരന് ദാരുണാന്ത്യം

Published : Mar 11, 2019, 02:57 PM ISTUpdated : Mar 11, 2019, 03:31 PM IST
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ബിസിനസുകാരന് ദാരുണാന്ത്യം

Synopsis

മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. കൂടാതെ കഴുത്തും മുഖവും ചൊറിഞ്ഞ് വീർത്ത് വരുകയും ചെയ്തു. 

മുംബൈ: തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബിസിനസുകാരൻ മരിച്ചു. 43കാരനായ ശ്രാവൺ ചൗധരിയാണ് മരിച്ചത്. മുംബൈയിലെ സാക്കി നാകയിൽ ശനിയാഴ്ചയാണ് സംഭവം.  

മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രാവണിന് ശക്തമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. കൂടാതെ കഴുത്തും മുഖവും ചൊറിഞ്ഞ് വീർത്ത് വരുകയും ചെയ്തു. ശ്രാവണിനെ പോവായ് ഹിരണനന്ദിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അലർജിക് റിയാക്ഷനായ അനാഫൈലക്സിസ് (anaphylaxis) ആണെന്ന് കണ്ടെത്തി. 

ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയാണ് അനാഫൈലക്സിസ്. പ്രാണികളുടെ കുത്തേൽക്കുന്നതിനെ തുടർന്നോ, ഭക്ഷണത്തിനോടോ, മരുന്നിനോടുള്ള സമ്പർക്കത്തെ തുടർന്നോ ഉണ്ടാവുന്നതാണിത്. ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, ശ്വാസതടസം, കുറഞ്ഞ രക്തസമ്മർദം മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ കൃത്യ സമയത്തു കൊടുത്തില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ