തായ്‌ലൻഡിലെ കഫേയിൽ ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് നിർത്തലാക്കി

Web Desk   | Asianet News
Published : May 28, 2022, 07:55 PM ISTUpdated : May 28, 2022, 10:38 PM IST
തായ്‌ലൻഡിലെ കഫേയിൽ ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് നിർത്തലാക്കി

Synopsis

പെനിസ് ബാഗുകളിൽ (Penis shaped Bags) ജ്യൂസുകൾ വിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വെെറലായിരുന്നു. തായ് പാൽ ചായ, ഗ്രീൻ ടീ, സോഡ എന്നിവ പെനിസ് ബാ​ഗുകളിലാണ് നൽകിയിരുന്നത്. 

തായ്‌ലൻഡിലെ സോങ്‌ഖ്‌ലയിൽ Chadeen cafe എന്ന് കടയിൽ ലിംഗാകൃതിയിലുള്ള ബാഗുകളിൽ (Penis-shaped Bags) പാനീയങ്ങൾ വിൽക്കുന്നത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഒരു തമാശയുള്ള മാർക്കറ്റിംഗ് തന്ത്രമായാണ് കഫേ അധികൃതർ ഇത് ചെയ്തു വന്നത്. പെനിസ് ബാഗുകളിൽ ജ്യൂസുകൾ വിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വെെറലായിരുന്നു.

തായ് പാൽ ചായ, ഗ്രീൻ ടീ, സോഡ എന്നിവ പെനിസ് ബാ​ഗുകളിലാണ് നൽകിയിരുന്നത്. ഇപ്പോഴിതാ, ചില പ്രശ്നങ്ങളെ തുടർന്ന് ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് കഫേ അധികൃതർ അറിയിച്ചു. 

 ' ഞങ്ങൾ എല്ലാ ഉപഭോക്താക്കളോടും ക്ഷമ ചോദിക്കുന്നു. ഞങ്ങൾ ഇനി (ലിംഗം) ബാഗ് വിൽക്കില്ല. അതിൽ പല വിഷയങ്ങളും ഉൾപ്പെടുന്നു. നിങ്ങളുടെ എല്ലാ താൽപ്പര്യത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി...' -  കഫേ അധികൃതർ ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

 

 

Read more ലിംഗത്തിന്‍റെ രൂപമുള്ള ചെടി പറിച്ചെടുത്ത് ടൂറിസ്റ്റുകള്‍; പ്രതിഷേധം

PREV
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ