Viral Video : 'ഐ മിസ്ഡ് യൂ'; കുട്ടി വിരഹവും സൗഹൃദവും തുറന്നുകാട്ടുന്ന വീഡിയോ

Published : May 27, 2022, 11:13 PM ISTUpdated : May 30, 2022, 01:23 PM IST
Viral Video : 'ഐ മിസ്ഡ് യൂ'; കുട്ടി വിരഹവും സൗഹൃദവും തുറന്നുകാട്ടുന്ന വീഡിയോ

Synopsis

പെണ്‍കുട്ടി ആണ്‍കുട്ടിയെ ദൂരെ നിന്നേ കാണുന്നതോടെ പേര് വിളിച്ച് ഓടിച്ചെല്ലുകയാണ്. ആണ്‍കുട്ടിയും അവിടെ നിന്ന് സന്തോഷത്തോടെ ഓടിവരുന്നു

ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Socia Media ) നാം കാണുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് അപ്പുറം നമ്മെ സ്പര്‍ശിക്കുന്നത് ആകണമെന്നില്ല. എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല. അത് കണ്ടുതീര്‍ന്നാലും ഏറെ നേരത്തേക്ക്, ഒരുപക്ഷേ ദിവസങ്ങളോളം അതിന്‍റെ ഊഷ്മളത ഉള്ളില്‍ തങ്ങിനില്‍ക്കാം. 

അത്തരത്തില്‍ മനോഹരമായൊരു വീഡിയോയെ കുറിച്ചാണിനി ( Viral Video )  പങ്കുവയ്ക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളായ രണ്ട് കുഞ്ഞുങ്ങള്‍ ഏറെ നാള്‍ കാണാതെ  പിന്നീട് ഒരുമിച്ച് കാണുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയെ ദൂരെ നിന്നേ കാണുന്നതോടെ പേര് വിളിച്ച് ഓടിച്ചെല്ലുകയാണ്. ആണ്‍കുട്ടിയും അവിടെ നിന്ന് സന്തോഷത്തോടെ ഓടിവരുന്നു. ശേഷം ഇരുവരും സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ്. 

'ഒലിവര്‍... ഐ മിസ്ഡ് യൂ' എന്ന് കുഞ്ഞ് ശബ്ദത്തില്‍ അല്‍പം വേദന കലര്‍ന്ന് പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തിരിച്ച് 'ഐ ലവ് യൂ ടൂ...' എന്നാണ് ആണ്‍കുട്ടിയുടെ മറുപടി. ഇരുവരും പരസ്പരം എത്രമാത്രം കാണാനും സംസാരിക്കാനും കൂടാനും ആഗ്രഹിച്ചിരുന്നുവെന്നും അതിന് സാധിക്കാതിരുന്നപ്പോള്‍ എത്രമാത്രം വിരഹം അനുഭവിച്ചുവെന്നും ഈ സംഭാഷണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. 

ഇരുവരുടെയും മാതാപിതാക്കളും വീഡിയോയിലുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ ലോകം മാത്രമാണ് നാം കാണുന്നത്. കുട്ടികളുടെ ജീവിതത്തിന്‍റെ ലാളിത്യവും സൗന്ദര്യവും ആവോളം ആസ്വദിക്കാനും ഒരുവേള നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക് ഒരുനിമിഷത്തേക്കെങ്കിലും തിരിച്ചുപോകാനുമെല്ലാം ഈ വീഡിയോ അവസരം തരുന്നു. 

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ( Social Media ) കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- ഈ കുഞ്ഞിന്‍റെ സന്തോഷം; കണ്ടവരുടെയെല്ലാം കണ്ണ് നിറയും

 

ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ... നിസഹായാവസ്ഥകളിലും പ്രതിസന്ധികളിലും പെട്ടുനില്‍ക്കുന്നവരെ അപ്രതീക്ഷിതമായി ഓടിയെത്തി സഹായിക്കുന്നവരെ പലപ്പോഴും സോഷ്യല്‍ മീഡിയ വീഡിയോകളില്‍ നാം കണ്ടിട്ടുണ്ട്. അപരിചിതര്‍ ആണെങ്കില്‍ കൂടിയും വീഡിയോ കാണുന്നതോടെ അവരുടെ നന്മയ്ക്ക് നമ്മള്‍ നന്ദിയും സ്നേഹവും അറിയിക്കാറുമുണ്ട്. കാരണം, അത്തരം പ്രവര്‍ത്തികളാണ് മനുഷ്യര്‍ എത്ര തന്നെ ഉയരങ്ങളിലേക്ക് വളര്‍ന്നാലും നനവ് വറ്റാതെ ഒരുമിച്ച് ചേര്‍ത്തുപിടിക്കുന്നത്.  ഇങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്... Read More...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ