'കണ്ടാല്‍ കുട്ടി ബാഗ്' ; ജാന്‍വിയുടെ ബാഗിന്‍റെ വില അത്ര ചെറുതല്ല!

Published : Jun 13, 2019, 06:41 PM IST
'കണ്ടാല്‍ കുട്ടി ബാഗ്' ; ജാന്‍വിയുടെ ബാഗിന്‍റെ വില അത്ര ചെറുതല്ല!

Synopsis

ബോളിവുഡ് യുവനടിമാരില്‍ 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വി കപൂറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി. 

ബോളിവുഡ് യുവനടിമാരില്‍ 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ജാന്‍വി കപൂറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി. ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ജാന്‍വിയുടെ ജിമ്മിലെ വസ്ത്രം മുതല്‍ ജാന്‍വി ഉടുക്കുന്ന അമ്മ ശ്രീദേവിയുടെ സാരി വരെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ കപൂര്‍ മകളുടെ ബാഗാണ് വാര്‍ത്തയായിരിക്കുന്നത്.

ജാന്‍വിയുടെ 'SpongeBob bucket' ബാഗിനുമുണ്ട്  ആരാധകര്‍. കണ്ടാല്‍ കൊച്ചുകുട്ടികളുടെ ബാഗ് പോലെയുണ്ടെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വില അത്ര ചെറുതല്ല. 'Moschino' കമ്പനിയുടേതാണ് ഈ ബാഗ്. 65,000 രൂപയാണ് ബാഗിന്‍റെ വില. 

ജാന്‍വിയുടെ പക്കല്‍ വില കൂടിയ ബാഗുകള്‍ വേറെയുമുണ്ട് ജാന്‍വിയുടെ Chanel Jumbo Classic Flap ബാഗിന്‍റെ വില നാല് ലക്ഷം രൂപയാണ്. 

Goyard Saint Louis toteയുടെ വില ഏകദേശം 83,000 രൂപയാണ്. 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ