പച്ചനിറത്തിലുള്ള ഈ വിചിത്ര ജീവിയുടെ പേരെന്താണ്; വൈറലായി വീഡിയോ

Web Desk   | Asianet News
Published : Mar 20, 2020, 11:29 AM ISTUpdated : Mar 20, 2020, 11:37 AM IST
പച്ചനിറത്തിലുള്ള ഈ വിചിത്ര ജീവിയുടെ പേരെന്താണ്; വൈറലായി വീഡിയോ

Synopsis

പച്ച നിറത്തിലുളള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നുനീങ്ങുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ടിട്ട് ഏതാണ് ഈ ജീവി എന്ന് പലരും വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുമുണ്ട്. 

ദില്ലി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്ന ഒരു ജീവിയുടെ വീ‍ഡിയോയുണ്ട്. ഐഎഫ്എസ് ഓഫീസർ പ്രവീൺ കസ്‌വാനാണ് വിചിത്ര ജീവിയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പച്ച നിറത്തിലുളള വിചിത്ര ജീവി മരത്തിന്റെ ശിഖരത്തിലൂടെ പതിയെ നടന്നുനീങ്ങുന്നത് വീഡിയോയിൽ കാണാം.

വീഡിയോ കണ്ടിട്ട് ഏതാണ് ഈ ജീവി എന്ന് പലരും വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുമുണ്ട്. പുല്‍ച്ചാടിയുടെ അസ്ഥികൂടമാണെന്നും അന്യഗ്രഹ ജീവിയാണെന്നുമൊക്കെ പലരും വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലൊരു ജീവിയെ നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ലെന്നു പറഞ്ഞാണ് മരിയ ചാകോം ഷൂട്ട് ചെയ്ത വീഡിയോ പ്രവീൺ കസ്‌വാൻ  പങ്കുവച്ചിരിക്കുന്നത്. 

ഷെയർ ചെയ്ത് ഒരു മണിക്കൂറിനുളളിൽ 3,200 ലധികം പേരാണ് 44 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ കണ്ടിരിക്കുന്നത്. പലരും ഈ ജിവിയുടെ പേരെന്താണെന്നാണ് കമന്റ് സെഷനിൽ ചോദിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇത്തരമൊരു ജീവിയെ കണ്ടിട്ടില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ