ഈ 'കുട്ടി സെലിബ്രിറ്റി' ആരാണെന്ന് മനസിലായോ?

Web Desk   | others
Published : Jan 16, 2020, 03:06 PM IST
ഈ 'കുട്ടി സെലിബ്രിറ്റി' ആരാണെന്ന് മനസിലായോ?

Synopsis

തലമൊട്ടയടിച്ച്, ഗൗരവത്തോടെ  കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം - ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന്ന് മനസിലാക്കാന്‍ കുറച്ച് പാടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ കണ്ടാല്‍ പോലും അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് നമ്മള്‍. എന്നാല്‍ ഇവിടെ തലമൊട്ടയടിച്ച്, ഗൗരവത്തോടെ  കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം - ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന്ന് മനസിലാക്കാന്‍ കുറച്ച് പാടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇതുപോലെ ഒരു കുഞ്ഞിനെയും നോക്കി സന്തോഷവതിയായി ജീവിതം നയിക്കുന്ന ഒരു സുന്ദരിയാണ് ഇവിടത്തെ നായിക. മറ്റാരുമല്ല, തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയുടെ ബാല്യകാല ഫോട്ടോ ആണിത്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 

 

തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ചിത്രങ്ങളും സമീറ എപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രസവം കഴിഞ്ഞു ഭാരം വര്‍ധിച്ചതും മറ്റും തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സമീറ അടുത്തിടെ പറഞ്ഞിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയെയും ചുറ്റുമുള്ള ആളുകളുടെ കുത്തുവാക്കുകളെയും താരം വിമര്‍ശിക്കുന്നുണ്ട്. എല്ലാ പുതിയ അമ്മമാരും സ്വയം ആവശ്യമായ പരിചരണം നല്‍കണം എന്നാണ് സമീറ പറയുന്നത്. 
 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ