കീമോതെറാപ്പിക്ക് പോകും വഴി ലോട്ടറിയെടുത്തു; ക്യാന്‍സറിനെതിരെ പോരാടുന്നയാള്‍ക്ക് സമ്മാനം!

By Web TeamFirst Published Oct 28, 2019, 6:36 PM IST
Highlights

കീമോതെറാപ്പി ചികിത്സയുടെ അവസാനദിവസമായിരുന്നു അന്ന്. കുടുംബത്തോടൊപ്പം ആശുപത്രിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കെ വെറുതെ ലോട്ടറി എടുത്തതായിരുന്നു. എന്നാല്‍ സ്‌ക്രാച്ച് ചെയ്ത് കഴിഞ്ഞപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നു
 

ക്യാന്‍സറിനെതിരെയുള്ള കീമോതെറാപ്പി ചികിത്സയ്ക്കും പോകും വഴി എടുത്ത ലോട്ടറിയടിച്ച സന്തോഷത്തിലാണ് നോര്‍ത്ത് കരോളിനയിലെ റൂണി ഫെസ്റ്റര്‍ എന്ന റിട്ടയേഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍. കീമോതെറാപ്പി ചികിത്സയുടെ അവസാനദിവസമായിരുന്നു അന്ന്. കുടുംബത്തോടൊപ്പം ആശുപത്രിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കെ വെറുതെ ലോട്ടറി എടുത്തതായിരുന്നു. 

എന്നാല്‍ സ്‌ക്രാച്ച് ചെയ്ത് കഴിഞ്ഞപ്പോള്‍ സമ്മാനം അടിച്ചിരിക്കുന്നു. ഒരുകോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപയാണ് റൂണിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോട്ടറി അടിച്ചത് കീമോയുടെ അവസാനദിവസമായതിനാല്‍ അതൊരു ഭാഗ്യദിവസമാണെന്നാണ് റൂണി വിശ്വസിക്കുന്നത്. 

'എനിക്ക് ചികിത്സയ്ക്കായി ഇന്‍ഷൂറന്‍സ് പണം കിട്ടുന്നുണ്ട്. എങ്കിലും പണത്തിന് ആവശ്യമുണ്ടായിരുന്നു. മാത്രമല്ല ഈ ഭാഗ്യത്തെ ഞാനെന്റെ രോഗത്തോടു കൂടിയും ബന്ധപ്പെടുത്തി വായിക്കാനാണ് ഇഷ്ടപ്പെടുന്നത്. രോഗം പൂര്‍ണ്ണമായി ഭേദപ്പെടുമെന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്...'- റൂണി പറഞ്ഞു. 

ഇക്കഴിഞ്ഞ ജനുവരിയിലാണ് റൂണിക്ക് മലാശയത്തില്‍ അര്‍ബുദമാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരിയില്‍ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം കീമോതെറാപ്പി നടന്നുവരികയായിരുന്നു. 

click me!