കെട്ടിടത്തില്‍ തീപിടിച്ചു; അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടി പൂച്ച; പിന്നീട് സംഭവിച്ചത്...

Published : May 16, 2021, 07:06 PM ISTUpdated : May 16, 2021, 07:13 PM IST
കെട്ടിടത്തില്‍ തീപിടിച്ചു; അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടി പൂച്ച; പിന്നീട് സംഭവിച്ചത്...

Synopsis

യുഎസിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. തീ ആളിക്കത്തുന്ന കെട്ടിടത്തിന്‍റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേയ്ക്ക് ചാടിയത്. 

തീപിടിച്ച കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടിയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടിയ പൂച്ച ഒരു പോറലുപോലും ഏല്‍ക്കാതെ നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. യുഎസിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. തീ ആളിക്കത്തുന്ന കെട്ടിടത്തിന്‍റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേയ്ക്ക് ചാടിയത്. എന്നാല്‍ നാലുകാലില്‍ വന്നുവീഴുന്ന പൂച്ച നടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. 

 

 

ചിക്കാഗോ ഫയര്‍ മീഡിയയും സംഭവം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.  വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. പത്ത് ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 

 

Also Read: മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്ത് യുവതിയുടെ അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?
എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ