മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്ന ശ്വേതയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പാമ്പുകളെ മിക്കവർക്കും പേടിയാണ്. 'അയ്യോ.. പാമ്പ്' എന്ന് കേട്ടുവളർന്ന നമ്മളിൽ ഈ പേടി സ്വാഭാവികവുമാണ്. എന്നാല്‍ ചിലര്‍ക്ക് പാമ്പിനെ പേടിയില്ല എന്നുമാത്രമല്ല, അവര്‍ക്ക് പാമ്പ് കൗതുകമുള്ള ഒരു ജീവി മാത്രമാണ്. 

അത്തരത്തിലൊരു പാമ്പ് സ്നേഹിയാണ് ശ്വേത എന്ന യുവതി. മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്ന ശ്വേതയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വടിയുടെ സഹായത്തിലാണ് ശ്വേത പാമ്പിനെ കയ്യിലെടുത്തത്.

ശ്വേത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. താനൊരു പാമ്പ് സ്നേഹിയാണന്നും ശ്വേത കുറിച്ചു. വീഡിയോ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.

View post on Instagram
View post on Instagram

Also Read: ഇവര്‍ ശരിക്കും സുഹൃത്തുക്കളാണോ? കുട്ടിയാനയുമായി കളിക്കുന്ന യുവാവ്; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona