രണ്ട് മൂക്കുള്ള പൂച്ചയ്ക്ക് ഒരുടമയെ വേണം; വൈറലായി പരസ്യം...

Published : Oct 24, 2023, 03:40 PM IST
രണ്ട് മൂക്കുള്ള പൂച്ചയ്ക്ക് ഒരുടമയെ വേണം; വൈറലായി പരസ്യം...

Synopsis

വഴിയില്‍ അലഞ്ഞുനടന്നിരുന്ന ഒരു പൂച്ചയ്ക്ക് ഉടമയെ വേണം. വഴിയില്‍ നിന്ന് കിട്ടുന്ന മൃഗങ്ങള്‍ക്ക് അഭയമൊരുക്കി അവയെ ആവശ്യമുള്ളവര്‍ക്ക് കൈമാറുന്നൊരു സംഘടനയാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ, എത്രയോ രസകരമായ വാര്‍ത്തകളും കൗതുകങ്ങളുമെല്ലാം നമുക്കായി പങ്കുവയ്ക്കപ്പെടുന്ന ഒരിടമാണെന്ന് നിസംശയം പറയാം. ഇത്തരത്തില്‍ ഓരോ ദിവസവും നാം കാണുന്നതും അറിയുന്നതുമായ വാര്‍ത്കതളും സംഭവങ്ങളും നിരവധിയാണ്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വഴിയില്‍ അലഞ്ഞുനടന്നിരുന്ന ഒരു പൂച്ചയ്ക്ക് ഉടമയെ വേണം. വഴിയില്‍ നിന്ന് കിട്ടുന്ന മൃഗങ്ങള്‍ക്ക് അഭയമൊരുക്കി അവയെ ആവശ്യമുള്ളവര്‍ക്ക് കൈമാറുന്നൊരു സംഘടനയാണ് പരസ്യം പങ്കുവച്ചിരിക്കുന്നത്.

പരസ്യത്തിന്‍റെ കൂട്ടത്തില്‍ പൂച്ചയുടെ ഫോട്ടോയുമുണ്ട്. ഈ ഫോട്ടോ കാണുമ്പോള്‍ തന്നെ പൂച്ചയ്ക്ക് എന്തോ പ്രത്യേകതയുള്ളതായി പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. ഒന്നുകൂടി നിരീക്ഷിച്ചാല്‍ പൂച്ചയുടെ മൂക്കിനാണ് പ്രത്യേകതയെന്നും മനസിലാകും. 

വലിയൊരു മൂക്കാണ് പൂച്ചയ്ക്കെന്നാണ് ആദ്യം നമുക്ക് തോന്നുക. ഇതുതന്നെയാണ് പൂച്ചയെ വഴിയില്‍ നിന്ന് കണ്ടുകിട്ടിയപ്പോള്‍ ഈ സംഘടനയിലെ ആളുകളും കരുതിയത്. എന്നാല്‍ പിന്നീട് പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മാത്രമാണ് സംഭവം വ്യക്തമായത്. 

ഈ പൂച്ചയ്ക്ക് രണ്ട് മൂക്കാണത്രേ ഉള്ളത്. എന്തെങ്കിലും ജനിതകമായ കാരണങ്ങളായിരിക്കാം ഇതിന് പിന്നില്‍. പക്ഷേ വ്യത്യസ്തതയോടെ പിറന്ന പെണ്‍പൂച്ചയ്ക്ക് ഇപ്പോള്‍ ആരാധകരേറെയാണ്. നാല് വയസുകാരിയാണ് നാനി മെക്-ഫീ എന്ന ഈ പൂച്ച. 

ഇതിനെ കാണാൻ ഭംഗിയുണ്ടെന്നും, ഇതിന് ഉടമയെ കിട്ടാൻ യാതൊരു പ്രയാസവുമുണ്ടാകില്ലെന്നുമെല്ലാം നിരവധി പേര്‍ പരസ്യത്തിന് താഴെ കമന്‍റായി കുറിച്ചിരിക്കുന്നു. കറുപ്പും വെളുപ്പും നിറം കലര്‍ന്നതാണ് നാനിയുടെ തൊലി. മുഖത്താണെങ്കില്‍ ചാരനിറത്തില്‍ ഒരു പാടുമുണ്ട്. മൂക്കിന് പ്രത്യേകതയുണ്ടെങ്കിലും ഇത് നാനിയുടെ ആരോഗ്യത്തെ ഒരുതരത്തിലും ബാധിക്കുന്നതല്ല എന്നാണ് അറിവ്. പലരും നാനിയെ ഏറ്റെടുക്കാൻ സന്നദ്ധരാണെന്ന് പരസ്യപോസ്റ്റിന് താഴെ തന്നെ അറിയിക്കുന്നുമുണ്ട്. എന്തായാലും നാനി വൈറലായി എന്ന് നിസംശയം പറയാം.

 

Also Read:- ഹെഡ്‍മാസ്റ്ററും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം കണ്ടോ?; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ