വായില്‍ നിന്ന് പരസ്പരം പാല്‍ കുടിക്കുന്ന യുവാവും യുവതിയും; വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശനം

Published : Oct 24, 2023, 10:47 AM IST
വായില്‍ നിന്ന് പരസ്പരം പാല്‍ കുടിക്കുന്ന യുവാവും യുവതിയും; വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശനം

Synopsis

പ്രണയരംഗമെന്ന നിലയിലാണ് ഒരു യുവാവും യുവതിയും ഈ രംഗം ചെയ്തിരിക്കുന്നത്. ഇവര്‍ കമിതാക്കളാണോ വിവാഹിതരാണോ എന്നതൊന്നും വ്യക്തമല്ല.

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇവയില്‍ പലതും പക്ഷേ വെറുതെ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ചെയ്യുന്നവയായിരിക്കും. റീല്‍സിലാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ അധികവും കാണാറ്.

ഇക്കൂട്ടത്തില്‍ തന്നെ കമിതാക്കളുടെയോ വിവാഹിതരായ ജോഡികളുടെയോ എല്ലാം പ്രണയരംഗങ്ങളടങ്ങുന്ന വീഡിയോകള്‍ക്ക് വലിയ ഡിമാൻഡാണ്. നിരവധി വീഡിയോകളാണ് ഈ രീതിയില്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വരാറ്. എന്നാലിങ്ങനെയുള്ള വീഡിയോകള്‍ പലതും കാണുമ്പോള്‍ ആസ്വദിക്കാനല്ല തോന്നുന്നത്, മറിച്ച് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഒരു തമാശ എന്ന നിലയില്‍ ഇതുപോലുള്ള വീഡിയോകളെ ആസ്വദിക്കുന്നവരും ഒരു വിഭാഗമുണ്ട്.

എന്തായാലും ഇപ്പോള്‍ സമാനമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രണയരംഗമെന്ന നിലയിലാണ് ഒരു യുവാവും യുവതിയും ഈ രംഗം ചെയ്തിരിക്കുന്നത്. ഇവര്‍ കമിതാക്കളാണോ വിവാഹിതരാണോ എന്നതൊന്നും വ്യക്തമല്ല. പക്ഷേ കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും, കാഴ്ചക്കാരെ കൂട്ടുന്നതിനായി ഇങ്ങനെ 'കോപ്രായം' ചെയ്യുന്നത് അസഹനീയമാണെന്നുമെല്ലാമാണ് വന്നിരിക്കുന്ന കമന്‍റുകള്‍. 

വീഡിയോയില്‍ മെട്രോ അടക്കമുള്ള പൊതുവിടങ്ങളില്‍ യുവാവും യുവതിയും പരസ്പരം വായില്‍ നിന്ന് പാലെടുത്ത് കുടിക്കുന്നതാണ് കാണുന്നത്. ഒരു  വീഡിയോയില്‍ പാല്‍ പാക്കറ്റ് പൊട്ടിച്ച് യുവാവ് യുവതിക്ക് നല്‍കിയ ശേഷം അവരത് കൈമാറിക്കൊണ്ടിരിക്കുന്നു. മറ്റൊരു വീഡിയോയിലാകട്ടെ യുവതിയുടെ വായിലേക്ക് പാല്‍ പാക്കറ്റ് പൊട്ടിച്ചൊഴിച്ച ശേഷം ഒരു സ്പൂണ്‍ വച്ച് യുവാവ് അത് കോരിക്കുടിക്കുകയാണ്. 

ഒരുപക്ഷേ പ്രണയത്തിലായിരിക്കുന്നവര്‍ പരസ്പരം പല കാര്യങ്ങളും ചെയ്യുമായിരിക്കാം. എന്നാല്‍ അതെല്ലാം പരസ്യപ്പെടുത്തുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് അവരുടെ വികാരമല്ലെന്നും, അതിനാലാണ് ഇത്തരം കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുണ്ടാകണമെന്ന് പറയുന്നതെന്നുമെല്ലാം ചിലര്‍ മാന്യമായ ഭാഷയിലും കമന്‍റിലൂടെ പറയുന്നു. എന്തായാലും രൂക്ഷമായ വിമര്‍ശനമാണ് ഏറെയും വീഡിയോകള്‍ക്ക് ലഭിക്കുന്നത്. ഇനിയെങ്കിലും ഇങ്ങനെയുള്ള വീഡിയോകള്‍ വരാതിരിക്കുകയോ അല്ലെങ്കില്‍ അവയുടെ എണ്ണം കുറയുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും അതിനാണ് ഇത്രമാത്രം മോശമായ രീതിയില്‍ വിമര്‍ശിക്കുന്നതെന്നും വിമര്‍ശകര്‍ വീഡിയോയ്ക്ക് താഴെ പറയുന്നു. 

വീഡിയോ...

 

Also Read:- കാറിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി; പേടിപ്പെടുത്തുന്ന വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ