'ഓ, ഈ പ്രശ്നങ്ങള്‍ സെലിബ്രിറ്റികള്‍ക്കും ഉണ്ടല്ലേ...'; രസകരമായ 'സ്റ്റോറി'

Published : Jul 07, 2022, 07:50 PM ISTUpdated : Jul 07, 2022, 07:52 PM IST
'ഓ, ഈ പ്രശ്നങ്ങള്‍ സെലിബ്രിറ്റികള്‍ക്കും ഉണ്ടല്ലേ...'; രസകരമായ 'സ്റ്റോറി'

Synopsis

നാം ഇഷ്ടപ്പെട്ട് വാങ്ങിവച്ചിട്ടുള്ള ചില ഡ്രസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഫിറ്റാകാതെയാകുന്ന അവസ്ഥയുണ്ടാകാറില്ലേ? വണ്ണം അല്‍പമൊന്ന് കൂടിയാല്‍‍ തന്നെ പ്രിയപ്പെട്ട ജീന്‍സോ ടോപ്പോ ടൈറ്റായിരിക്കുന്ന അവസ്ഥ.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ചില പ്രശ്നങ്ങള്‍ നമുക്ക് മാത്രം പറ്റുന്നതാണോ എന്ന സംശയം തോന്നാറില്ലേ? എന്നാല്‍ സത്യത്തില്‍ ഇതെല്ലാം എല്ലാവരും നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയായിരിക്കും. അത്തരമൊരു പ്രശ്നത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഫാഷന്‍ ഡിസൈനറും, നടിയും, സംരംഭകയുമായ മസബ ഗുപ്ത ( Masaba Gupta). 

നാം ഇഷ്ടപ്പെട്ട് വാങ്ങിവച്ചിട്ടുള്ള ചില ഡ്രസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഫിറ്റാകാതെയാകുന്ന അവസ്ഥയുണ്ടാകാറില്ലേ? വണ്ണം അല്‍പമൊന്ന് കൂടിയാല്‍‍ തന്നെ പ്രിയപ്പെട്ട ജീന്‍സോ ടോപ്പോ ടൈറ്റായിരിക്കുന്ന ( Jeans Fitting ) അവസ്ഥ. പെട്ടെന്ന് പുറത്തുപോകാനിറങ്ങുമ്പോഴെല്ലാമായിരിക്കും ഈ പ്രശ്നം നേരിടുക. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരാശയും തോന്നാം. 

ഈ പ്രശ്നം സെലിബ്രിറ്റികളും നേരിടാറുണ്ട്, എന്നതാണ് സത്യം. മസബ ഗുപ്ത ( Masaba Gupta) ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'ഹെല്‍ത്തി' ആയ ഡിന്നറിന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രിയപ്പെട്ട ജീന്‍സ് 'ഫിറ്റ്' ആകാതിരിക്കാൻ ( Jeans Fitting ) ചെയ്യുന്നതെന്ന തരത്തിലാണ് ക്യാപ്ഷനിട്ടിരിക്കുന്നത്. 

 

ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഡ്രസുകള്‍ ഫിറ്റ് ആകാതെ പോകുന്ന പ്രശ്നം ഒഴിവാക്കാമെന്നതും മസബ ഓര്‍മ്മിപ്പിക്കുന്നു. ചിലര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ച് അളവുകള്‍ മാറുന്നവരായിരിക്കും. അങ്ങനെയുള്ള ശരീരപ്രകൃതിയുള്ളവരാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. 

ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നല്‍കുന്നൊരാളാണ് മസബ ഗുപ്ത. ഇക്കാര്യം മസബയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. വര്‍ക്കൗട്ട് വീഡിയോകള്‍, ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മസബ ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

 

ബോളിവുഡിലെ പ്രമുഖ താരങ്ങളടക്കം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് മസബയ്ക്ക് ഇൻ‍സ്റ്റയിലുള്ളത്. 

Also Read:- ചങ്ങല കൊണ്ടുള്ള ടോപ് ധരിച്ച് ഫോട്ടോഷൂട്ട്; കഴുത്തിന് പരുക്കേറ്റ ചിത്രം പങ്കുവച്ച് ബിഗ് ബോസ് താരം

PREV
Read more Articles on
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്