Monkey Park : കുരങ്ങുകള്‍ക്കായി രണ്ട് കോടിയുടെ പാര്‍ക്ക് ; ടൂറിസം സാധ്യതയെന്ന് സര്‍ക്കാര്‍

By Manu SankarFirst Published Jul 7, 2022, 3:02 PM IST
Highlights

മലയടിവാരത്തെ വനഭൂമിയില്‍ നാലേക്കറിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പൊതു ഇടങ്ങളിലെ കുരങ്ങുകളെ ഈ പാര്‍ക്കിലേക്ക് പുനരധിവസിപ്പിക്കും.പ്രത്യേകം മരങ്ങളും തടാകവും ഇരിപ്പിടവും പാര്‍ക്കില്‍ ഒരുക്കും. കുരങ്ങുകള്‍ക്കായി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കും. 

കുരങ്ങുകളെ പുനരധിവസിപ്പിക്കാൻ രണ്ട് കോടി മുതൽ മുടക്കിൽ പ്രത്യേക പാർക്ക് നിർമ്മിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. പൊതുവിടങ്ങളിലെ കുരങ്ങുശല്യത്തിന് പരിഹാരം കാണുകയും, വിനോദസഞ്ചാരികളെ ആകർഷിക്കുകയുമാണ് ലക്ഷ്യം. മൈസൂരുവിലെ ചാമുണ്ഡി മലയടിവാരത്താണ് പാർക്ക് നിർമ്മിക്കുന്നത്. 

മലയടിവാരത്തെ വനഭൂമിയിൽ നാലേക്കറിലാണ് പാർക്ക് നിർമ്മിക്കുന്നത്. പൊതു ഇടങ്ങളിലെ കുരങ്ങുകളെ ഈ പാർക്കിലേക്ക് പുനരധിവസിപ്പിക്കും. പ്രത്യേകം മരങ്ങളും തടാകവും ഇരിപ്പിടവും പാർക്കിൽ ഒരുക്കും. കുരങ്ങുകൾക്കായി ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കും. കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ പൊതുജനങ്ങൾക്കും അനുവാദം നൽകും. മൃഗഡോക്ടറുടെ സേവനവും പാർക്കലുണ്ടാകും.

മൈസൂരു കോർപ്പറേഷൻറെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കർണാടകയിലെ വിനോദസഞ്ചാര ഇടങ്ങളിലും പൊതുവിടങ്ങളിലും കുരങ്ങുശല്യം രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില‍്‍‍ അലഞ്ഞുനടക്കുന്ന കുരങ്ങുകൾ സന്ദർശകരുടെ സാധനങ്ങൾ തട്ടിപ്പറിക്കുന്നത് പതിവാണ്. അധികൃതർക്ക് ഇത് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കുരങ്ങുകളെ ആട്ടിപായിക്കുകയല്ലാതെ ഇപ്പോൾ മറ്റുവഴികളില്ല. 

ഈ സാഹചര്യത്തിലാണ് കുരങ്ങുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ശിവമോഗ ജില്ലയിൽ പാർക്ക് നിർമ്മിക്കാനായിരുന്നു ആദ്യം പദ്ധതി. പാരിസ്ഥിതിക പ്രശ്നങ്ങളും എതിർപ്പുകളും കണക്കിലെടുത്താണ് മൈസൂരുവിലേക്ക് മാറ്റിയത്. ചാമുണ്ഡിമലയടിവാരത്തായതിനാൽ ഈ കുരങ്ങുപാർക്ക് പ്രധാന ടൂറിസം കേന്ദ്രമായി കൂടി മാറുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത അതേ ഭക്ഷണം നേരിട്ട് പോയി കഴിച്ചപ്പോള്‍; ബില്ലുകള്‍ ചര്‍ച്ച

click me!