വിവാഹ ദിവസം വധുവിന് മേക്കപ്പിട്ട് വരൻ; വൈറലായി വീഡിയോ...

Published : Feb 14, 2021, 03:50 PM ISTUpdated : Feb 14, 2021, 03:57 PM IST
വിവാഹ ദിവസം വധുവിന് മേക്കപ്പിട്ട് വരൻ; വൈറലായി വീഡിയോ...

Synopsis

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസിന്‍റെ വിവാഹ ചിത്രങ്ങളാണിത്. വികാസ് തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വധുവിന് മേക്കപ്പിടുന്ന ഒരു വരന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസിന്‍റെ വിവാഹ ചിത്രങ്ങളാണിത്. 

വികാസ് തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷെറിൽ ആണ് വധു. ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. 

 

നാല് വര്‍ഷമായി വികാസ് മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തുണ്ട്. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകളാണ് വികാസിനെ ശ്രദ്ധേയനാക്കിയത്. ഷെറിലിനെ മേക്കപ്പ് ചെയ്തതും വികാസ് ആണ്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വികാസ് തന്നെയാണ് വീഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. 

 

Also Read: രാജകുമാരിയെ പോലെ നാദിർഷയുടെ മകൾ ആയിഷ; വീഡിയോയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ