പിങ്ക് നിറത്തിലുള്ള സാരിയില്‍ രാജകുമാരിയെ പോലെയായിരുന്നു ആയിഷ. ആയിഷയുടെ സുഹൃത്തുക്കള്‍ കൂടിയായ മീനാക്ഷിയും നടി നമിത പ്രമോദും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് തിളങ്ങിയത്. 

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് വരൻ. കാസർകോട് വച്ച് നടന്ന ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ചുവപ്പ്- പിങ്ക് നിറത്തിലുള്ള സാരിയില്‍ രാജകുമാരിയെ പോലെയായിരുന്നു ആയിഷ. നടൻ ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തു. ആയിഷയുടെ സുഹൃത്തുക്കള്‍ കൂടിയായ മീനാക്ഷിയും നടി നമിത പ്രമോദും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് തിളങ്ങിയത്. 

വിവാഹത്തോടനുബന്ധിച്ച് നടന്ന മൈലാഞ്ചി കല്യാണം മുതലായ ആഘോഷചടങ്ങുകളിലും കുടുംബസമേതം ദിലീപ് എത്തിയിരുന്നു. ഈ ചടങ്ങുകളില്‍ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെയും നമിതയുടെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

View post on Instagram

ഇപ്പോഴിതാ മൈലാഞ്ചി കല്യാണത്തിന് ആയിഷയെ ഒരുക്കിയതിന്‍റെ വീഡിയോ ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ആയിഷ ധരിച്ചിരിക്കുന്നത്. അന്നേ ദിവസം മിനിമല്‍ മേക്കപ്പാണ് ആയിഷയ്ക്ക് ചെയ്തിരിക്കുന്നത്. 

View post on Instagram
View post on Instagram
View post on Instagram

Also Read: സീരിയൽ താരം സ്റ്റെബിൻ വിവാഹിതനായി; വീഡിയോ...