'ലെനയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി'; ഫോട്ടോ പങ്കിട്ട് ഷെഫ് സുരേഷ് പിള്ള

Published : Feb 28, 2024, 10:58 AM ISTUpdated : Feb 28, 2024, 11:03 AM IST
'ലെനയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി'; ഫോട്ടോ പങ്കിട്ട് ഷെഫ് സുരേഷ് പിള്ള

Synopsis

ലെന വിവാഹ വാര്‍ത്ത പങ്കുവച്ചതോടെ പലരും ഇതെക്കുറിച്ചുള്ള അന്വേഷണങ്ങളിലായി. അക്ഷരാര്‍ത്ഥത്തില്‍ ഏവര്‍ക്കുമൊരു 'സര്‍പ്രൈസ്' തന്നെയായിരുന്നു ലെനയുടെ വിവാഹവാര്‍ത്ത.

ഇക്കഴിഞ്ഞ ദിവസം ഏറ്റവുമധികം ചര്‍ച്ചയായൊരു വാര്‍ത്തയായിരുന്നു നടി ലെനയുടെ വിവാഹം. പരസ്യമാക്കാതെ ഒരു മാസത്തോളം ലെന ഇക്കാര്യം മറച്ചുവച്ചതിന് പിന്നിലെ കാരണവും ഇന്നലെയാണ് വെളിവാകുന്നത്. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്‍റെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനെയാണ് ലെന വിവാഹം ചെയ്തിരിക്കുന്നത്. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത് വരെ വിവാഹക്കാര്യം ഇവര്‍ പുറത്ത് അറിയിക്കാതിരിക്കുകയായിരുന്നു.

നമുക്കറിയാം, ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാനദൗത്യമായ ഗഗൻയാന്‍റെ സംഘാംഗങ്ങളെ പരസ്യമായി അവതരിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ മലയാളി ആണെന്നത് ഏറെ അഭിമാനത്തോടെയും ആഹ്ളാദത്തോടെയുമാണ് മലയാളികള്‍ ഏറ്റടെുത്തത്. 

ഇതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്ണനുമായി തന്‍റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത ലെന പങ്കുവയ്ക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 17ന് ഒരു സ്വകാര്യ ചടങ്ങില്‍, പരമ്പരാഗതമായ രീതിയില്‍ നടത്തിയ വിവാഹമായിരുന്നുവത്രേ ഇവരുടേത്. പാലക്കാട് സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ. ലെനയുടെ സ്വദേശം തൃശൂരാണ്.

ലെന വിവാഹ വാര്‍ത്ത പങ്കുവച്ചതോടെ പലരും ഇതെക്കുറിച്ചുള്ള അന്വേഷണങ്ങളിലായി. അക്ഷരാര്‍ത്ഥത്തില്‍ ഏവര്‍ക്കുമൊരു 'സര്‍പ്രൈസ്' തന്നെയായിരുന്നു ലെനയുടെ വിവാഹവാര്‍ത്ത. ഇപ്പോഴിതാ ഷെഫ് സുരേഷ് പിള്ള പങ്കുവച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ലെനയുടെയും പ്രശാന്തിന്‍റെയും വിവാഹത്തിന് താൻ പങ്കെടുത്തു എന്നറിയിച്ചുകൊണ്ട്, വിവാഹത്തിന് വധൂവരന്മാര്‍ക്കൊപ്പം നിന്ന് പകര്‍ത്തിയ ഫോട്ടോ ആണ് സുരേഷ് പിള്ള പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇരുവരെന്നും എല്ലാം ആശംസകളും നേരുന്നുവെന്നും സുരേഷ് പിള്ള കുറിച്ചു.

'പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോയ്ക്കും എല്ലാവിധ ആശംസകളും. എന്‍റെ പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍. ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി ബാംഗ്ലൂരില്‍ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി...'- എന്നാണ് സുരേഷ് പിള്ള കുറിച്ചിരിക്കുന്നത്.

ലെനയുടെ വിവാഹഫോട്ടോകള്‍ കൂടുതലൊന്നും ലഭ്യമല്ലാത്തതിനാല്‍ തന്നെ സുരേഷ് പിള്ള പങ്കുവച്ച ഫോട്ടോയ്ക്ക് വലിയ സ്വീകരണവും പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. 

 

Also Read:- കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം