ഓപ്പറേഷൻ തിയേറ്ററിനകത്തെ ഡാൻസ് റീല്‍സ്; നഴ്സുമാരെ പിരിച്ചുവിട്ടു

By Web TeamFirst Published Feb 27, 2024, 7:25 PM IST
Highlights

കണ്ടന്‍റുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ഇത് തയ്യാറാക്കുന്നവരും ശ്രമിക്കാറുണ്ട്. പക്ഷേ ഇങ്ങനെ വ്യത്യസ്തത വരുത്താൻ ശ്രമിക്കുമ്പോള്‍ പല വീഡിയോകളും കണ്ടന്‍റുകളും വിവാദമോ ചര്‍ച്ചയോ എല്ലാമാകാറുണ്ട്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. വീഡിയോകളും റീല്‍സുമെല്ലാമാണ് ഒരു വിനോദമെന്ന നിലയില്‍ വലിയൊരു വിഭാഗം ആളുകളും ഇന്ന് ആസ്വദിക്കുന്നത്. ഇതില്‍ തന്നെ വ്യത്യസ്തമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയാണ് അധികപേരും കാത്തിരിക്കുന്നത്.

ഇതിന് അനുസരിച്ച് കണ്ടന്‍റുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ഇത് തയ്യാറാക്കുന്നവരും ശ്രമിക്കാറുണ്ട്. പക്ഷേ ഇങ്ങനെ വ്യത്യസ്തത വരുത്താൻ ശ്രമിക്കുമ്പോള്‍ പല വീഡിയോകളും കണ്ടന്‍റുകളും വിവാദമോ ചര്‍ച്ചയോ എല്ലാമാകാറുണ്ട്. 

ഇത്തരത്തില്‍ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് വച്ച് ഡാൻസ് ചെയ്യുന്ന റീല്‍സ് പങ്കുവച്ചതിനെ തുടര്‍ന്ന് മൂന്ന് നഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 

പുഷ്പ സാഹു, തൃപ്തി ദസര്‍, തേജ് കുമാരി എന്നീ സ്റ്റാഫ് നഴ്സുകളെയാണ് വീഡിയോ വിവാദമായതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചിനാണ് ആശുപത്രിയിലെ 'ബേണ്‍ ആന്‍റ് പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റി'ലെ ഓപ്പറേഷൻ തിയേറ്ററിനകത്ത് കയറി ഡാൻസ് റീല്‍സ് എടുത്തത്. 

ഇത് പിന്നീട് വലിയ വിവാദമാവുകയായിരുന്നു. ആശുപത്രിയില്‍ വച്ച് ജീവനക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി. ഓപ്പറേഷൻ തിയേറ്ററിനകത്താണ് ഡാൻസ് എന്നതാണ് മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലാണെങ്കിലും എമര്‍ജൻസ് കേസുകളില്ലാത്തപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല, അത് രോഗികള്‍ക്കും ആശ്വാസമാണെന്ന വാദം പങ്കുവച്ചവരും ഉണ്ട്. 

ഏതായാലും വീഡിയോ വൈറലാവുകയും ഇത്രമാത്രം ചര്‍ച്ചയാവുകയും ചെയ്തതോടെ ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ഓപ്പറേഷൻ തിയേറ്ററില്‍ കയറി റീല്‍സ് ചെയ്തതിന് ദിവസവേതനക്കാരായ നഴ്സുമാരെ മൂന്ന് പേരെയും പിരിച്ചുവിട്ടു എന്നാണ് അറിയിച്ചിരിക്കുന്നത്. 

വൈറലായ വീഡിയോ...

 

रायपुर में रील बनाने का इतना शौक की मरीजों को छोड़ डांस करने लगी नर्सें। अस्पताल प्रबंधन ने किया सस्पेंड। pic.twitter.com/BLdERnLCRe

— Ambikeshwar Chaturvedi (NBT) (@AmbikeshwarCha1)

Also Read:- ട്രാഫിക് പൊലീസിന്‍റെ 'വറൈറ്റി' സൈൻബോര്‍ഡ്; സംഭവം 'ഹിറ്റ്' അടിച്ചൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!