കുഞ്ഞുങ്ങളുടെ മണത്തിന് ഒരു പ്രത്യേകതയുണ്ട്; പഠനം പറയുന്നു...

By Web TeamFirst Published Oct 3, 2019, 2:14 PM IST
Highlights

ജപ്പാനിലെ കോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളില്‍ നിന്ന് മണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച ശേഷം പല ഘട്ടങ്ങളിലായാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്

കുഞ്ഞുങ്ങളുടെ മണം ഇഷ്ടമില്ലാത്ത ആളുകള്‍ കാണില്ല. കുഞ്ഞുങ്ങളെ കളിപ്പിക്കാനോ രസിപ്പിക്കാനോ ഒന്നും അറിയാത്തവരാണെങ്കില്‍ കൂടി അവരുടെ മണം ആസ്വദിക്കാന്‍ ആര്‍ക്കും മടിയുണ്ടാകാറില്ല. എന്തുകൊണ്ടാണ് കുഞ്ഞുങ്ങളുടെ മണം നമ്മളെ ഇത്രമാത്രം പിടിച്ചുനിര്‍ത്തുന്നത്?

കുഞ്ഞുങ്ങളിലെ മണത്തിന് കാരണമാകുന്നത് ചില പ്രത്യേകതരം രാസപദാര്‍ത്ഥങ്ങളാണ്. ഇത് അവരുടെ ശരീരത്തില്‍ത്തന്നെ കാണപ്പെടുന്നതാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ക്ക് ഒരു മാജിക് കൂടി വശമുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

Latest Videos

ജപ്പാനിലെ കോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളില്‍ നിന്ന് മണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച ശേഷം പല ഘട്ടങ്ങളിലായാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. 

രസകരമായ കണ്ടെത്തലായിരുന്നു പഠനാനന്തരം ഇവര്‍ നടത്തിയത്. മറ്റൊന്നുമല്ല, കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍, അമ്മയിലോ അല്ലെങ്കില്‍ കുഞ്ഞിനെ പരിപാലിക്കുന്നത് ആരാണോ അവരിലോ കുഞ്ഞിനോട് വലിയ തരത്തിലുള്ള ആത്മബന്ധമുണ്ടാക്കാന്‍ ഇടയാക്കുമത്രേ. 

അതിനാല്‍ത്തന്നെ, കുഞ്ഞിന്റെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാന്‍ അതിന് ചുമതലപ്പെട്ടയാള്‍ എപ്പോഴും ജാഗ്രതപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വളരെ ജൈവികമായി ഉള്ള ഒരു ധാരണയാണിതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഏത് ഘട്ടത്തിലും കുഞ്ഞിന് വേണ്ട സംരക്ഷണയും സ്‌നേഹവും കരുതലും ഇതുറപ്പിക്കുന്നു. 

എന്നാല്‍ കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ഈ കെട്ടുപാട് പതിയെ മാറിവരുന്നു. അതും നേരത്തെ സൂചിപ്പിച്ച രാസപദാര്‍ത്ഥങ്ങളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളെ തുടര്‍ന്നാണത്രേ.

click me!