ഐശ്വര്യയുടെ വസ്ത്രത്തിനും മേക്കപ്പിനുമെതിരെ വിമര്‍ശനം; സ്റ്റൈലിസ്റ്റിനെ പിരിച്ചുവിടണമെന്ന് ഡിസൈനർ

Published : Oct 02, 2019, 03:14 PM ISTUpdated : Nov 01, 2019, 03:37 PM IST
ഐശ്വര്യയുടെ വസ്ത്രത്തിനും മേക്കപ്പിനുമെതിരെ വിമര്‍ശനം;  സ്റ്റൈലിസ്റ്റിനെ പിരിച്ചുവിടണമെന്ന് ഡിസൈനർ

Synopsis

പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ വെൻഡൽ റോഡ്രിക്സ്.

പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ വെൻഡൽ റോഡ്രിക്സ്. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചുവിടണം എന്നാണ് റോഡ്രിക്സ് ആവശ്യപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇദ്ദേഹം തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. 

സൗന്ദര്യവർധക വസ്തുക്കളുടെ നിർമാതാക്കളായ ലോറിയലിന് വേണ്ടിയാണ് ഐശ്വര്യ ഫാഷൻ വീക്കിനെത്തിയത്. ഭീരക രൂപങ്ങൾ ധരിച്ചെത്തുന്ന ആഘോഷമായ ഹാലോവീന്‍ അടുത്ത മാസമാണ് എന്ന കുറിപ്പ് പിരിച്ചുവിടും മുൻപ് സ്റ്റൈലിസ്റ്റിനു നൽകണമെന്നാണ് റോഡ്രിക്സ് പറയുന്നത്. 

"ലോറിയൽ, നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ടും ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും? അടുത്ത മാസം ഹാലോവീൻ ഷോ നടക്കുന്നുണ്ട് എന്ന കുറിപ്പ് നൽകി സ്റ്റൈലിസ്റ്റിനെ  ജോലിയിൽ നിന്നു പിരിച്ചു വിടണം’’– റോഡ്രിക്സ് കുറിച്ചു. 

ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജിയാംബട്ടിസ്റ്റ വല്ലിയാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയത്. പര്‍പ്പിള്‍ നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ  വസ്ത്രമണിഞ്ഞാണ് ഐശ്വര്യ എത്തിയത്. കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റികും ഐമേക്കപ്പുമാണ് ഐശ്വര്യയുടെ ലുക്കിന് പിറകില്‍. സമ്മിശ്ര അഭിപ്രായങ്ങളാണ് റാംപിലെ ഐശ്വര്യയുടെ പ്രകടനത്തിന് ലഭിച്ചത്. മകള്‍ ആരാധ്യക്കൊപ്പമെത്തിയ ആഷിന്‍റെ ചിത്രങ്ങള്‍ aishwaryascrown എന്ന ഇന്‍സ്റ്റാഗ്രാം പേജിലും പങ്കുവെച്ചിരുന്നു. 

 

ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയും ഫാഷന്‍ വീക്കില്‍ തിളങ്ങി. പാപ്പരാസികളും ഫാഷൻ ലോകവും വളരെയധികം കൗതുകത്തോടെ പിന്തുടരുന്ന താരപുത്രിയാണ് ആരാധ്യ.മഞ്ഞ നിറത്തിൽ ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞതായിരുന്നു ആരാധ്യയുടെ ഫ്രോക്ക്.

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'