'ക്ലൈമാക്സ് ആണ് പൊളി'; 'കുഞ്ഞ്' മോഡലിന്‍റെ രസകരമായ വീഡിയോ

Published : Jul 02, 2022, 01:56 PM IST
'ക്ലൈമാക്സ് ആണ് പൊളി'; 'കുഞ്ഞ്' മോഡലിന്‍റെ രസകരമായ വീഡിയോ

Synopsis

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം എപ്പോഴും മുതിര്‍ന്നവരുടെ മനസിന് സന്തോഷം പകരാറുണ്ട്. അവരുടെ നിഷ്കളങ്കമായ പെരുമാറ്റവും അതേസമയം അവരുടേതായ ചിന്താശക്തിയുമെല്ലാം നമ്മെ ഒരുപോലെ അതിശയിപ്പിക്കാറും സന്തോഷിപ്പിക്കാറുമുണ്ട്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും രസകരമായതുമായ പല വീഡിയോകളും ( Viral Video )  നാം കാണാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരേറെയാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം എപ്പോഴും മുതിര്‍ന്നവരുടെ മനസിന് സന്തോഷം പകരാറുണ്ട്. 

അവരുടെ നിഷ്കളങ്കമായ പെരുമാറ്റവും അതേസമയം അവരുടേതായ ചിന്താശക്തിയുമെല്ലാം നമ്മെ ഒരുപോലെ അതിശയിപ്പിക്കാറും സന്തോഷിപ്പിക്കാറുമുണ്ട്. സമാനമായൊരു വീഡിയോ ( Make up Video ) ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ കയ്യടി വാങ്ങി വൈറലായിരിക്കുന്നത് ( Viral Video ). 

എല്ല എന്ന കുഞ്ഞ് മോഡലാണ് ഈ വീഡിയോയിലെ താരം. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സെല്ലാമുള്ള കൊച്ചുമിടുക്കിയാണ് എല്ല. എല്ലയുടെ അമ്മയാണ് എല്ലയുടെ വീഡിയോകളെല്ലാം ചിത്രീകരിക്കാറും പങ്കുവയ്ക്കാറുമുള്ളതും. ഇതും എല്ലയുടെ അമ്മ തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്.

രാവിലെ എഴുന്നേറ്റയുടനെ എല്ല അമ്മയുടെ മേക്കപ്പ് സാധനങ്ങളുപയോഗിച്ച് മേക്കപ്പ് ചെയ്യുന്നതാണ്  ( Make up Video ) വീഡിയോയിലുള്ളത്. ആദ്യം തന്നെ ഐഷാഡോ ആണ് എല്ല ഉപയോഗിക്കുന്നത്. അത് ഇടുന്നുവെന്നേ ഉള്ളൂ, ഒന്നും കാണാൻ പറ്റില്ല. ഇതിന് ശേഷം കണ്ടോര്‍ എടുത്ത് കവിളിന് താഴെയായി ഇടുന്നു. ഇത് ഭംഗിയാക്കാൻ ബ്ലഷ് ബ്രഷൊക്കെ ഉപയോഗിക്കുന്നുണ്ട്. കാര്യമായി മേക്കപ്പ് ചെയ്യുന്നതിനിടെ ഒരു തുമ്മലും. എല്ലാം ഓക്കെ, പക്ഷേ ക്ലൈമാക്സാണ് പൊളിച്ചതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. 

വീഡിയോയുടെ അവസാനം വരെ കാത്തിരിക്കണേ എന്നാണ് എല്ലയുടെ അമ്മയും വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ക്യാപ്ഷനായി എഴുതിയത്. മേക്കപ്പെല്ലാം ഏറെക്കുറെ അവസാനിക്കാറായപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ മൂക്കിനകത്ത് വിരലിട്ട ശേഷം ഈ വിരല്‍ നാക്കില്‍ വയ്ക്കുകയാണ് എല്ല. ഇതോട് കൂടിയാണ് വീഡിയോ തീരുന്നത്. 

അത്ര നേരം ഉത്തരവാദിത്തബോധത്തോട് കൂടി മേക്കപ്പിട്ടുകൊണ്ടിരുന്ന മോഡല്‍ അവസാനം ഇങ്ങനെ ചെയ്യുമെന്ന് ആര് കരുതും! എന്തായാലും വീഡിയോ കണ്ടവരെല്ലാം ചിരി നിര്‍ത്താൻ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. കുഞ്ഞുങ്ങള്‍ എന്ത് ചെയ്താലും ഒടുവില്‍ അവരുടെ പ്രകൃതം കാണുമെന്നും അതുതന്നെയാണ് കാണാൻ സുഖമെന്നും ഏവരും അഭിപ്രായപ്പെടുന്നു. എന്തായാലും എല്ലയുടെ ആ കിടിലൻ മേക്കപ്പ് വീഡിയോ ഒന്ന് കണ്ടുനോക്കിയാലോ?

വീഡിയോ...

 

Also Read:-  'ഐ മിസ്ഡ് യൂ'; കുട്ടി വിരഹവും സൗഹൃദവും തുറന്നുകാട്ടുന്ന വീഡിയോ

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ