വീട്ടുസാധനങ്ങള്‍ വാങ്ങുമ്പോള്‍ കാശും സമയവും ലാഭിക്കാനിതാ ചില 'ടിപ്സ്'

By Web TeamFirst Published Jul 2, 2022, 1:26 PM IST
Highlights

ഷോപ്പിംഗ് നടത്തുമ്പോള്‍ തിരക്കിലോ അശ്രദ്ധയിലോ പലതും വാങ്ങിക്കൂട്ടും. ഇതൊന്നും പിന്നീട് ഉപയോഗിക്കണമെന്നില്ല. 'വേസ്റ്റ്' ആക്കാതെ ഉപയോഗിക്കാമെന്ന് കരുതുമ്പോഴേക്ക് എക്സ്പെയറി ഡേറ്റും തീര്‍ന്നിരിക്കും.

വീട്ടുപയോഗത്തിനുള്ള പലചരക്ക്- പച്ചക്കറി പോലുള്ളവ വാങ്ങിക്കാൻ ( Shopping Groceries ) പുറത്തുപോകുമ്പോള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ പണവും സമയവും ചെലവാകാറുണ്ടോ? ( Money Expense ) ഇത് നിങ്ങളില്‍ നിരാശ തീര്‍ക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സഹായകരമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

വീട്ടുസാധനങ്ങള്‍ വാങ്ങിക്കാൻ പോകുമ്പോള്‍ ( Shopping Groceries ) പണവും സമയവും ലാഭിക്കാൻ എന്തെല്ലാം ചെയ്യാം?

ഒന്ന്...

വീട്ടുസാധനങ്ങള്‍ പതിവായി വാങ്ങിക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍, അവിടെ നിന്ന് പതിവായി വാങ്ങിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കൂപ്പണ്‍ ലഭിക്കാം. സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമാണ് ഈ സൗകര്യമുണ്ടാകാറ്. ഇത് പരമാവധി പ്രയോജനപ്പെടുത്തി ഷോപ്പിംഗ് നടത്തുക. 

രണ്ട്...

മിക്കവരും ഷോപ്പിംഗ് നടത്തുമ്പോള്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എല്ലായ്പോഴും ഇതിന്‍റെ ആവശ്യമില്ല. സാധാരണ ബ്രാന്‍ഡുകളുടെ അല്ലെങ്കില്‍ ബ്രാന്‍ഡഡ് അല്ലാത്ത നിര്‍മ്മാതാക്കളുടെ തന്നെ ഉത്പപന്നവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വ്യത്യാസവും കാണാത്ത എത്രയോ ഉത്പന്നങ്ങളുണ്ട്. ഇവ ബ്രാന്‍ഡഡ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ച് നാം ഒരുപാട് പണം ചെലവിടേണ്ടതുണ്ടോ? ( Money Expense ) ചിന്തിച്ചുനോക്കൂ.

മൂന്ന്...

ഷോപ്പിംഗ് നടത്തുമ്പോള്‍ അധികം പണം ചെലവാകുന്നതും സമയം ചെലവാകുന്നതും പ്രധാനമായും വാങ്ങിക്കേണ്ട സാധനങ്ങള്‍ കൃത്യമായി ലിസ്റ്റ് ചെയ്യാത്തത് കൊണ്ടാണ്. അവശ്യം വേണ്ടുന്ന സാധനങ്ങള്‍ കൃത്യമായി ലിസ്റ്റ് ആക്കി കൈവശം കരുതുക. ഒരാഴ്ചത്തെ ഭക്ഷണക്രമം ഏതാണ്ട് തീരുമാനിച്ച ശേഷം തന്നെ ഈ ലിസ്റ്റ് തയ്യാറാക്കിയാല്‍ സംഗതി കുറെക്കൂടി എളുപ്പം. 

നാല്...

വാങ്ങിക്കേണ്ട സാധനങ്ങള്‍ ലിസ്റ്റ് ചെയ്താലും ഇല്ലെങ്കിലും കാണുന്ന ഉത്പന്നങ്ങളിലേക്കെല്ലാം ശ്രദ്ധ പോയി, അതെല്ലാം വാങ്ങിക്കൂട്ടി കാശ് കളയുന്നവര്‍ ഏറെയാണ്. വാങ്ങിക്കാനുള്ള അവശ്യസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനൊപ്പം, അത്ര അത്യാവശ്യമല്ലാത്ത എന്നാല്‍ ആഗ്രഹമുള്ള ചിലതിന്‍റെ പേര് കൂടി വച്ച് മറ്റൊരു ലിസ്റ്റ് തയ്യാറാക്കാം. അവശ്യസാധനങ്ങള്‍ വാങ്ങിയ ശേഷം ബഡ്ജറ്റ് അനുസരിച്ച് ഈ ലിസ്റ്റ് പരിഗണിക്കാം. അപ്പോഴും സമയവും പണവും ലാഭിക്കാൻ സാധിക്കും. ഇനി ലിസ്റ്റിലില്ലാത്ത എന്തെങ്കിലും വാങ്ങിക്കുന്നുവെങ്കില്‍ ലിസ്റ്റില്‍ നിന്ന് അതിന് പകരമായി മറ്റെന്തെങ്കിലും ഒഴിവാക്കാവുന്നതുമാണ്. 

അഞ്ച്...

ഷോപ്പിംഗ് നടത്തുമ്പോള്‍ തിരക്കിലോ അശ്രദ്ധയിലോ പലതും വാങ്ങിക്കൂട്ടും. ഇതൊന്നും പിന്നീട് ഉപയോഗിക്കണമെന്നില്ല. 'വേസ്റ്റ്' ആക്കാതെ ഉപയോഗിക്കാമെന്ന് കരുതുമ്പോഴേക്ക് എക്സ്പെയറി ഡേറ്റും തീര്‍ന്നിരിക്കും. അതിനാല്‍, പെട്ടെന്ന് എക്സ്പെയറി ഡേറ്റ് വരുന്ന ഉത്പന്നങ്ങള്‍ ഒരുമിച്ച് അധികം വാങ്ങിക്കാതിരിക്കുക. വാങ്ങിക്കുന്നവയുടെ ഡേറ്റ് പ്രത്യേകമായി നോക്കുക. ഇത് മനസില്‍ ഓര്‍ക്കുകയും വേണം. കാരണം ഈ ഡേറ്റിനകം തന്നെ അതത് ഉത്പന്നങ്ങള്‍ ആദ്യം ഉപയോഗിച്ച് തീര്‍ക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഇവ വാങ്ങാൻ ചെലവാക്കിയ കാശും സമയവും ലാഭം. 

Also Read:- 'വില കൂട്ടാതെ പകരം സാധനങ്ങളുടെ അളവ് കുറയ്ക്കുന്നു'; വെളിപ്പെടുത്തലുമായി വിദഗ്ധൻ

click me!