Youtube Channel : 100 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന് സമ്മാനം; നല്‍കിയത് പക്ഷേ യൂട്യൂബ് അല്ല!

Published : Aug 16, 2022, 01:06 PM IST
Youtube Channel : 100 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന് സമ്മാനം; നല്‍കിയത് പക്ഷേ യൂട്യൂബ് അല്ല!

Synopsis

കുട്ടികളുടെ യൂട്യൂബ് ചാനലുകളെ കുറിച്ച് പറഞ്ഞാല്‍ ചിരിയൊതുക്കാൻ തന്നെ പാടായിരിക്കും. അത്രയും നിഷ്കളങ്കമായ കണ്ടന്‍റുകളും അവതരണവുമെല്ലാമാണ് കുട്ടികളുടെ യൂട്യൂബ് ചാനലുകളില്‍ കാണാൻ സാധിക്കുക. 

ഇന്ന് യൂട്യൂബ് ചാനലില്ലാത്ത സെലിബ്രിറ്റികള്‍ കുറവാണ്. സെലിബ്രിറ്റികള്‍ മാത്രമല്ല, സാധാരണക്കാരായ ആളുകളും കുട്ടികളുമെല്ലാം ഇത്തരത്തില്‍ യൂട്യൂബ് ചാനല്‍ തുടങ്ങി കണ്ടന്‍റുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. 

കുട്ടികളുടെ യൂട്യൂബ് ചാനലുകളെ കുറിച്ച് പറഞ്ഞാല്‍ ചിരിയൊതുക്കാൻ തന്നെ പാടായിരിക്കും. അത്രയും നിഷ്കളങ്കമായ കണ്ടന്‍റുകളും അവതരണവുമെല്ലാമാണ് കുട്ടികളുടെ യൂട്യൂബ് ചാനലുകളില്‍ കാണാൻ സാധിക്കുക. ഇങ്ങനെയുള്ള കുഞ്ഞൻ ചാനല്‍ മുതലാളിമാര്‍ക്കാണെങ്കില്‍ മിക്കവര്‍ക്കും 'സബ്സ്ക്രൈബ്' എന്ന് പറയാൻ പോലും കഴിയാറില്ല. അത്രയും ചെറിയ കുഞ്ഞുങ്ങള്‍ പോലും യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നതാണ് സത്യം. ഡിജിറ്റല്‍ കാലത്തിന്‍റെ സവിശേഷത തന്നെയാണിത്.

നമുക്കറിയാം യൂട്യൂബ് ചാനലില്‍ ഒരു പരിധിക്ക് മുകളില്‍ സബ്സ്ക്രൈബേഴ്സിനെ കിട്ടിയാല്‍ യൂട്യൂബില്‍ നിന്ന് നമുക്ക് വരുമാനം ലഭിക്കും. സബ്സ്ക്രൈബേഴ്സ് കൂടുന്നതിന് അനുസരിച്ച് യൂട്യൂബ് വെള്ളി- സ്വര്‍ണനിറത്തിലെല്ലാം അതിന്‍റെ പ്ലേ ബട്ടണിന്‍റെ മാതൃക വച്ചിട്ടുള്ള ഉപഹാരങ്ങളും ചാനലുകള്‍ക്ക് നല്‍കാറുണ്ട്. പല ചാനലിലും അവര്‍ തന്നെ ഇത് സബ്സ്ക്രൈബേഴ്സിനെ വീഡിയോയിലൂടെ കാണിക്കാറുണ്ട്. 

ഇതിന് ഒരു പരിധിക്ക് മുകളില്‍ സബ്സ്ക്രൈബേഴ്സ് വരണമെന്ന് പറഞ്ഞുവല്ലോ. ഇവിടെയിതാ നൂറ് സബ്സ്ക്രൈബേഴ്സ് ആയതോടെ യൂട്യൂബിന്‍റെ ബട്ടണ്‍ ലഭിച്ചിരിക്കുകയാണ് ഒരു വിരുതന്. നൂറ് സബ്സ്ക്രൈബേഴ്സിന് എന്ത് സമ്മാനം എന്ന് സംശയിക്കേണ്ട. ഇത് യൂട്യൂബല്ല നല്‍കിയിരിക്കുന്നത്. 

മാറ്റ് കൊവല്‍ എന്നയാള്‍ ട്വിറ്ററിലൂടെയാണ് തന്‍റെ മകന്‍റെ യൂട്യൂബ് ചാനല്‍ വിശേഷം പങ്കുവച്ചത്. തന്‍റെ മകന്‍റെ യൂട്യൂബ് ചാനലില്‍ 100 സബ്സ്ക്രൈബേഴ്സ് തികഞ്ഞതോടെ അവന്‍റെ സുഹൃത്ത് നല്‍കിയ സമ്മാനം എന്നുപറഞ്ഞാണ് മാറ്റ് കൊവല്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള മരക്കഷ്ണത്തില്‍ പ്ലേ ബട്ടണ്‍ മാതൃകയില്‍ നിറം നല്‍കി ഡിസൈൻ ചെയ്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 

100 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന് സമ്മാനിക്കുന്നുവെന്നെല്ലാം എഴുതിയാണ് സംഗതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ ഈ സൃഷ്ടികളും കൂട്ടായ്മയുമെല്ലാം ഏവരുടെയും അഭിനന്ദനങ്ങള്‍ക്ക് പാത്രമാവുകയാണ്. കുട്ടികളുടെ ഇത്തരം വാസനകളെ പ്രോത്സാഹിപ്പിക്കണമെന്നും അത് ഭാവിയില്‍ അവര്‍ക്ക് വലിയ പ്രചോദനമാകുമെന്നുമെല്ലാം കമന്‍റുകളില്‍ അഭിപ്രായമായി രേഖപ്പെടുത്തുന്നവര്‍ നിരവധിയാണ്. നിരവധി പേരാണ് രസകരമായ ഈ ട്വീറ്റ് പങ്കുവയ്ക്കുന്നത്. മാറ്റ് കൊവല്‍ പങ്കുവച്ച ട്വീറ്റ് നോക്കൂ...

 

 

Also Read:- 'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു; പണി വാങ്ങിക്കൂട്ടിയെന്ന് അഭിപ്രായം

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ