അയഞ്ഞ ഷർട്ടും ബാഗി ട്രൗസറും ലോങ് ഹെയറും; ചിയാൻ വിക്രം ഒരേ പൊളിയെന്ന് ആരാധകര്‍!

Published : May 03, 2023, 11:16 AM IST
 അയഞ്ഞ ഷർട്ടും ബാഗി ട്രൗസറും ലോങ് ഹെയറും; ചിയാൻ വിക്രം ഒരേ പൊളിയെന്ന് ആരാധകര്‍!

Synopsis

ഏപ്രില്‍ 28 ന് റിലീസായ ചിത്രം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോവുകയാണ്. വിക്രത്തിന് പുറമേ തൃഷ, ഐശ്വര്യ റായ് ബച്ചൻ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവനും പ്രീ റിലീസ് പ്രൊമോഷനുകള്‍ അണിയറക്കാര്‍ നടത്തിയിരുന്നു. അതില്‍ തിളങ്ങി നിന്നതും വിക്രം തന്നെയായിരുന്നു. 

കേരളത്തില്‍ വരെ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് വിക്രം. സേതു, ദിൽ, കാശി, ധൂൾ, സാമി, ജെമിനി,  അന്യൻ, ഭീമ ,ഐ , മഹാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചിയാന്‍ വിക്രം.  ഇപ്പോഴിതാ മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍ 2'- ലൂടെ മികിച്ച പ്രകടനവുമായി എത്തിയിരിക്കുകയാണ് വിക്രം. 

ഏപ്രില്‍ 28 ന് റിലീസായ ചിത്രം വിജയക്കൊടി പാറിച്ച് മുന്നോട്ട് പോവുകയാണ്. വിക്രത്തിന് പുറമേ തൃഷ, ഐശ്വര്യ റായ് ബച്ചൻ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യ മുഴുവനും പ്രീ റിലീസ് പ്രൊമോഷനുകള്‍ അണിയറക്കാര്‍ നടത്തിയിരുന്നു. അതില്‍ തിളങ്ങി നിന്നതും വിക്രം തന്നെയായിരുന്നു. 

കിടിലന്‍ ലുക്കിലാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ വിക്രം എത്തിയത്.  അതിന്‍റെ വീഡിയോകളും മറ്റും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പുത്തന്‍ ലുക്കിലുള്ള ചിത്രം വിക്രം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ടത് താരത്തിന്‍റെ ലോങ് ഹെയറാണ്. മുമ്പ് അന്യന്‍ എന്ന ചിത്രത്തില്‍ ലോങ് ഹെയര്‍ സ്റ്റൈലില്‍ യുവ ആരാധകരെ സ്വന്തമാക്കിയ വിക്രത്തിന് ഇതൊക്കെ എന്ത്! 

ലോങ് ഹെയറിനെ കേള്‍ ചെയ്ത് പുറക് വശത്തേയ്ക്ക് കെട്ടി വെച്ചാണ് താരം സ്റ്റൈല്‍ ചെയ്തത്. കൂടെ കട്ട താടിയും ഉണ്ട്. പിന്നെ, അയഞ്ഞ ഷർട്ടും ബാഗി ട്രൗസറും ധരിച്ച് സ്റ്റൈലന്‍ ലുക്കിലാണ് വരവ്. അമ്പോ,  57കാരനാണെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത വിധം സ്റ്റൈലന്‍ ലുക്കിലാണ് താരം ഓരോ പരിപാടിയിലും പ്രത്യക്ഷപ്പെട്ടത്. 

ഓറഞ്ച് ട്രൗസറും നിറയെ പ്രിന്‍റുകളുള്ള അയഞ്ഞ ഷർട്ടും താരത്തിന് ക്ലാസിക് ആന്‍ഡ് കൂള്‍ ലുക്ക് നല്‍കി.  വലിയ സൺഗ്ലാസുകളും, കയ്യിലെയും കഴുത്തിലെയും ആക്സസറീസും കൂടിയായപ്പോള്‍ ചിയാന്‍ ഒരേ പൊളി. ഓറഞ്ചും മഞ്ഞയും കലര്‍ന്ന കളര്‍ഫുള്‍ ഷര്‍ട്ടിലും താരം കലക്കി. ഇത്തരത്തില്‍ പ്രിന്റഡ് ഷർട്ടുകളും പൈജാമയും സ്യൂട്ടുമൊക്കെ താരം പരീക്ഷിച്ചു വിജയിച്ചു എന്നു തന്നെ പറയാം. വിക്രത്തിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നതും അത്തരത്തില്‍ മികച്ച പ്രതികരണങ്ങളാണ്. ഒരേ പൊളിയെന്നും ഹോട്ട് ആന്‍ഡ് സ്റ്റൈന്‍ ലുക്ക് എന്നും പ്രചോദനമാണ് ചിയാന്‍ എന്നുമൊക്കെ ആണ് ആരാധകര്‍ പറയുന്നത്. 

Also Read: ഒരു ലക്ഷം പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണ്‍ ധരിച്ച് മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ