വീട് വൃത്തിയാക്കുമ്പോൾ ഈ ആറ് ഇടങ്ങൾ വൃത്തിയാക്കാൻ മറക്കരുതേ...

By Web TeamFirst Published Aug 14, 2019, 9:57 AM IST
Highlights

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമുണ്ട്. വീട് വൃത്തിയാക്കുമ്പോൾ ചില സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ വിട്ട് പോകാറുണ്ട്. വീടിന്‍റെ ആരോഗ്യം എന്നത് നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. 

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമുണ്ട്. വീട് വൃത്തിയാക്കാൻ പലതരത്തിലുള്ള ക്ലീനറുകളുണ്ട്. വീട് വൃത്തിയാക്കുമ്പോൾ ചില സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ വിട്ട് പോകാറുണ്ട്. 

വീടിന്‍റെ ആരോഗ്യം എന്നത് നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. വീട് ക്ലീൻ ചെയ്യുമ്പോൾ ഈ ഇടങ്ങൾ കൂടി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം...

ഒന്ന്...

ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്‍ഡ് വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ് ബോര്‍ഡും വൃത്തിയാക്കാം. അതുപോലെ വിട്ടു പോകുന്ന മറ്റൊരു ഇടമാണ് ഡോര്‍ ഹാന്‍ഡില്‍, ഇവ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം.

രണ്ട്...

എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വിച്ച്‌ ബോര്‍ഡുകള്‍. ഇരുണ്ട നിറമാണെങ്കില്‍ പെട്ടെന്ന് കണ്ണില്‍ പെട്ടെന്നു വരില്ല. എന്നാല്‍ ഇളം നിറങ്ങള്‍ ആണെങ്കില്‍ വെറ്റ് വൈപ്സ് ഉപയോഗിച്ച്‌ വൃത്തിയാക്കുക.

മൂന്ന്...

സോഫയിലിരുന്ന് ആഹാരം കഴിക്കുന്ന ശീലം എല്ലാവർക്കും ഉണ്ട്.  ആഹാര പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്. വാക്വം ക്ലീനര്‍ വച്ചോ സോപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കി അഴുക്കു പുരണ്ട ഇടത് നനഞ്ഞ തുണികൊണ്ട് തുടച്ചു മാറ്റുകയോ ആവാം.

നാല്...

കർട്ടനിലാകും അഴുക്കും പൊടിയും കൂടുതലായി നിറ‍ഞ്ഞിരിക്കുക. പലതും പൊടി നിറഞ്ഞ് നിറം തന്നെ മങ്ങിയിട്ടുണ്ടാകും. രണ്ടാഴ്ച്ച കൂടുമ്പോഴെങ്കിലും കര്‍ട്ടനുകള്‍ കഴുകി വെയിലത്തുണക്കി എടുക്കാന്‍ ശ്രദ്ധിക്കുക.

അഞ്ച്...

സോഫയും സെറ്റിയും പോലെ തന്നെ വാഷിംഗ് മെഷീനും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വാഷിങ് മെഷീനില്‍ വെള്ളം നിറച്ച്‌ വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താല്‍ മാത്രം മതി.

ആറ്...

പൊടി നിറഞ്ഞു ചിലന്തിയുടെയും മറ്റു ചെറുപ്രാണികളുടെയും വാസസ്ഥലമായിരിക്കാം അലമാര, ഫ്രിഡ്ജ് എന്നിവയുടെ അടിഭാഗം. മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇവയുടെ അടിവശം വൃത്തിയാക്കി ഇടാന്‍ ശ്രദ്ധിക്കണം.

click me!