നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; രക്ഷയ്ക്കെത്തി പന്നിക്കൂട്ടം; പിന്നെ സംഭവിച്ചത്...

Published : Sep 04, 2020, 04:07 PM ISTUpdated : Sep 04, 2020, 04:09 PM IST
നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; രക്ഷയ്ക്കെത്തി പന്നിക്കൂട്ടം;  പിന്നെ സംഭവിച്ചത്...

Synopsis

പത്തിവിടര്‍ത്തി കീരിയെ ഓടിക്കാന്‍ ശ്രമിക്കുന്ന മൂര്‍ഖന്‍ പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. 

കീരിയും മൂര്‍ഖന്‍ പാമ്പും തമ്മിലുള്ള തല്ലിന്‍റെ വീഡിയോകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്തനന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നടുറോഡില്‍ ഏറ്റുമുട്ടുകയാണ് കീരിയും പാമ്പും. പത്തിവിടര്‍ത്തി കീരിയെ ഓടിക്കാന്‍ ശ്രമിക്കുന്ന മൂര്‍ഖന്‍ പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. 

അതേസമയം പാമ്പിന്‍റെ ചുറ്റും വട്ടം കറങ്ങുകയാണ് കീരി. ഇടയ്ക്ക് പാമ്പിന്‍റെ വാലില്‍ കടിക്കാന്‍ ഇവ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ സമയത്ത് പാമ്പിന്‍റെ രക്ഷയ്ക്കായി പന്നിക്കൂട്ടം ഓടിയെത്തുന്നതാണ് വീഡിയോയില്‍ പിന്നീട് കാണുന്നത്. കീരിയെ കൂട്ടമായി ആക്രമിക്കാനാണ് പന്നിക്കൂട്ടം നോക്കുന്നത്. തുടര്‍ന്ന് രക്ഷയില്ല എന്ന് കണ്ട് കീരി ഓടിമറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

 

Also Read: സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ !

PREV
click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ