'വെഡ്ഡിങ് റീലോഡഡ്'; വിവാഹ വാർഷികത്തിന് അച്ഛനമ്മമാർക്ക് ദേവികയും ഗോപികയും ഒരുക്കിയ വെറൈറ്റി സമ്മാനം

Published : Sep 04, 2020, 11:02 AM ISTUpdated : Sep 04, 2020, 11:04 AM IST
'വെഡ്ഡിങ് റീലോഡഡ്'; വിവാഹ വാർഷികത്തിന് അച്ഛനമ്മമാർക്ക് ദേവികയും ഗോപികയും ഒരുക്കിയ വെറൈറ്റി സമ്മാനം

Synopsis

ലോക്ഡൗണിലും സാമൂഹികനിയന്ത്രണങ്ങളിലും പെട്ട് വീട്ടിലിരിക്കുന്പോൾ പ്രിയപ്പെട്ടവരുടെ വിശേഷദിവസങ്ങളിൽ നമ്മളെന്ത് സമ്മാനം കൊടുക്കും?, ദേവികയും ഗോപികയും അച്ഛനമ്മമാർക്ക് വിവാഹവാർഷികത്തിന് കൊടുത്തത് ഒരു വീഡിയോ സമ്മാനമാണ്

മുംബൈ: ലോക്ഡൗണിലും സാമൂഹികനിയന്ത്രണങ്ങളിലും പെട്ട് വീട്ടിലിരിക്കുന്പോൾ പ്രിയപ്പെട്ടവരുടെ വിശേഷദിവസങ്ങളിൽ നമ്മളെന്ത് സമ്മാനം കൊടുക്കും?, ദേവികയും ഗോപികയും അച്ഛനമ്മമാർക്ക് വിവാഹവാർഷികത്തിന് കൊടുത്തത് ഒരു വീഡിയോ സമ്മാനമാണ്. ഇരുവരും ടിക് ടോക് വീഡിയോകളുമായി സജീവമായിരിക്കെയാണ് ആപ്പ് നിരോധിച്ചത്. അതിന്‍റെ നിരാശയും സമ്മാനത്തിൽ തീർത്തു.

വിവാഹ വീഡിയോ അതേപടി കോപ്പിയടിച്ചാണ് പുനരാവിഷ്കാരം. വിവാഹ വേഷമിട്ട് നാണത്തോടെ പെരുമാറുന്ന അമ്മ, ഒപ്പം അച്ഛന്റെ കുഞ്ഞു മാനറിസങ്ങളും കോപ്പി ചെയ്താണ് വീഡിയോ പുറത്തിറക്കിയത്. മുല്ലപ്പൂവിൽ ചെറിയ കള്ളത്തരം കാണിച്ച കാര്യവും ഇരുവരും മറച്ചുവച്ചില്ല, കിട്ടാനില്ലാത്തതിനാൽ ടിഷ്യൂ പേപ്പർ ചുരുട്ടിയാണ് മുല്ലപ്പൂ ഉണ്ടാക്കിയത്.

എന്തായാലും വിവാഹ വാർഷിക ദിനത്തിൽ അച്ഛനെയും അമ്മയെും ഇരുത്തി വീഡിയോ കാണിച്ചപ്പോളുള്ള പൊട്ടിച്ചിരിക്കൊപ്പം,  കുടുംബം മുഴുവൻ വൈറലാവുകയും കൂടി ചെയ്തതിന്റെ സന്തോഷത്തിലാണ് ദേവികയും ഗോപികയും.

റിപ്പോർട്ട് കാണാം...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ