Kitchen Hacks : തേങ്ങ മുറിക്കാം 'ഈസി'യായി; വീഡിയോ

Published : Jun 25, 2022, 11:54 AM IST
Kitchen Hacks : തേങ്ങ മുറിക്കാം 'ഈസി'യായി; വീഡിയോ

Synopsis

തേങ്ങ പൊളിക്കുന്നതും അത് രണ്ടാക്കി മുറിക്കുന്നതുമെല്ലാം പലര്‍ക്കും ഭയവും മടിയുമുള്ള ജോലിയാണ്. വെട്ടുകത്തി ഉപയോഗിച്ചാണ് സാധാരണഗതിയില്‍ നമ്മള്‍ പൊതിച്ച തേങ്ങ രണ്ടായി മുറിക്കുന്നത്. 

അടുക്കളജോലി എളുപ്പമാക്കാൻ പല മാര്‍ഗങ്ങളുമുണ്ട്. പ്രത്യേകിച്ച് ചെയ്യാൻ ബുദ്ധിമുട്ടോ മടിയോ തോന്നുന്ന അടുക്കള ജോലികള്‍. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പൊടിക്കൈകള്‍, ( Kitchen Hacks ) അല്ലെങ്കില്‍ എളുപ്പവഴികള്‍ അറിയാത്തത് മൂലം വിഷമകരമായ ജോലികള്‍ അതുപോലെ തന്നെ ചെയ്യുന്നവരാണ് അധികപേരും. 

ഇപ്പോഴിതാ മിക്കവരും അടുക്കളയില്‍ നേരിടുന്നൊരു പതിവ് പ്രശ്നത്തിനുള്ള പരിഹാരമാണ് നിര്‍ദേശിക്കുന്നത്. പാചകത്തില്‍ എത്ര താല്‍പര്യമുണ്ടെങ്കിലും തേങ്ങ പൊളിക്കുന്നതും ( Open Coconut ) അത് രണ്ടാക്കി മുറിക്കുന്നതുമെല്ലാം പലര്‍ക്കും ഭയവും മടിയുമുള്ള ജോലിയാണ്. വെട്ടുകത്തി ഉപയോഗിച്ചാണ് സാധാരണഗതിയില്‍ നമ്മള്‍ പൊതിച്ച തേങ്ങ രണ്ടായി മുറിക്കുന്നത്. 

പലര്‍ക്കും വെട്ടുകത്തി ഉപയോഗിക്കുന്ന കാര്യത്തില്‍ ആത്മവിശ്വാസം കുറവായിരിക്കും. അറിയാതെ കയ്യില്‍ കൊള്ളുന്നതും, ചിരട്ട പൊളിയുന്നതിന്‍റെ ഇടയ്കക്ക് കയ്യിലെ തൊലി പെടുന്നതുമെല്ലാം എപ്പോഴും സംഭവിക്കാവുന്ന പരുക്കുകളാണ്. 

ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതിനായി തേങ്ങ രണ്ടാക്കി മുറിക്കാനൊരു  ( Open Coconut ) പൊടിക്കൈ  ( Kitchen Hacks ) ആണിനി പങ്കുവയ്ക്കുന്നത്. ചുറ്റികയും കത്തിയും ആവശ്യമെങ്കില്‍ ഒരു സ്ക്ര്യൂഡ്രൈവറുമാണ് ഇതിന് വേണ്ടത്. ഇനിയിത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. 

ആദ്യമായി സ്ക്ര്യൂഡ്രൈവറോ കത്തിയുടെ മുനയോ ഉപയോഗിച്ച് തേങ്ങയുടെ കണ്ണുകള്‍ പൊട്ടിച്ച ശേഷം അകത്തെ വെള്ളം മാറ്റിയെടുക്കാം. ഇനി, ചുറ്റിക ഉപയോഗിച്ച് തേങ്ങയില്‍ ആകെയും കൊട്ടിക്കൊടുക്കാം. അപ്പോഴേക്കും തേങ്ങയില്‍ കുറുകെയായി വര വീഴാം. ഇനിയിത് രണ്ടാക്കുന്നത് എളുപ്പമാണ്. ചിരട്ടയില്‍ നിന്ന് തേങ്ങ എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാനും ഇതുവഴി സാധിക്കും. 

കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി ഈ വീഡിയോ കൂടി ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ഉരുളക്കിഴങ്ങിന്‍റെ തൊലി കളയാൻ ഇതാ ഒരെളുപ്പവഴി; വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ