നമ്മള്‍ ഭൂരിഭാഗം സമയത്തും ആശ്രയിക്കുന്നൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്‍റെയും തൊലി കളയാനിരിക്കുകയെന്നതും അധികപേര്‍ക്കും ഇഷ്ടമല്ല

അടുക്കളജോലികളില്‍ തന്നെ ഏറ്റവും വിരസമായ ഒന്നാണ് പച്ചക്കറികളും പഴങ്ങളുമെല്ലാം വൃത്തിയായി തൊലി ( Vegetable Peeling ) കളഞ്ഞ് മുറിച്ചെടുക്കുന്ന ജോലി. മിക്കവര്‍ക്കും ഇത് ചെയ്യാൻ മടിയാണെന്നതാണ് സത്യം. പലരും ജോലിഭാരം കുറയ്ക്കാൻ സമയമുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ ചെയ്തുവയ്ക്കും. 

എങ്കിലും പെട്ടെന്ന് അടുക്കളയില്‍ കയറി പാചകം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ഈ ജോലികള്‍ ഒരു ഭാരം തന്നെയാണ്. നമ്മള്‍ ഭൂരിഭാഗം സമയത്തും ആശ്രയിക്കുന്നൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്‍റെയും തൊലി കളയാനിരിക്കുകയെന്നതും ( Vegetable Peeling ) അധികപേര്‍ക്കും ഇഷ്ടമല്ല. 

എന്നാല്‍ ഉരുളക്കിഴങ്ങിന്‍റെ തൊലി എളുപ്പത്തില്‍ കളയാനൊരു മാര്‍ഗം നിര്‍ദേശിക്കുകയാണ് ( Kitchen Hacks ) പ്രമുഖ ഷെഫ് പങ്കജ് ബദൗരിയ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇവര്‍ ഈ പൊടിക്കൈ ( Kitchen Hacks ) പങ്കുവയ്ക്കുന്നത്.

ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഇടും മുമ്പ് തന്നെ അതിന്‍റെ നടുഭാഗത്തായി വട്ടത്തില്‍ കത്തി വച്ച് അല്‍പം താഴ്ത്തി വരഞ്ഞുകൊടുക്കണം. ഇതിന് ശേഷം ഇത് വേവിക്കാന്‍ വയ്ക്കാം. വെന്തുകഴിയുമ്പോള്‍ നമ്മള്‍ നേരത്തെ വരഞ്ഞുവച്ചിരിക്കുന്ന ഭാഗം കുറെക്കൂടി വ്യക്തമായ രീതിയില്‍ വന്നിട്ടുണ്ടാകും. ചൂടൊന്ന് അല്‍പം ആറിയാല്‍, ഈ വരഞ്ഞുവച്ച ഭാഗത്തുനിന്ന് തൊലി സിമ്പിളായി ഊരിയെടുക്കാൻ സാധിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി വീഡിയോ കാണൂ...

View post on Instagram


അടുക്കളകാര്യങ്ങളുമായും പാചകവുമായും ബന്ധപ്പെട്ട പല പൊടിക്കൈകളും ഇത്തരത്തില്‍ പങ്കജ് ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിത്യജീവിതത്തില്‍ ഏറെ സഹായകമാകുന്നതാണ് ഇവയില്‍ മിക്ക വീഡിയോകളും.

View post on Instagram

Also Read:- എത്ര ഒരുക്കിയാലും ഫ്രിഡ്ജ് 'മാനേജ്' ചെയ്യാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്സ്