വെയിലേറ്റ് കരുവാളിച്ചോ? കാപ്പിപ്പൊടി കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം...

By Web TeamFirst Published Apr 16, 2021, 12:39 PM IST
Highlights

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കോഫി കൊണ്ടുള്ള ഫേസ്പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ചില ഫേസ്പാക്കുകളെ പരിചയപ്പെടാം. 

മിക്ക വീടുകളിലും കാണുന്ന ഒന്നാണ് കോഫി അല്ലെങ്കില്‍ കാപ്പിപ്പൊടി. കോഫി ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി.

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കോഫി കൊണ്ടുള്ള ഫേസ്പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ചില ഫേസ്പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം. 

രണ്ട്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. 

 

 

മൂന്ന്...

ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ. അതിനാല്‍ കോഫിയോടൊപ്പം നാരങ്ങയും ചേര്‍ക്കുന്നത് ഏറേ ഗുണം ചെയ്യും. ഇതിനായി ഒരു ടീസ്പൂണ്‍ കോഫിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും അരടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: മുഖത്തെ കറുപ്പകറ്റാൻ ചെറുപയർ പൊടി ഈ രീതിയിൽ ഉപയോ​ഗിക്കൂ...

click me!