മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം

Published : Jul 12, 2024, 03:46 PM IST
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം

Synopsis

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കോഫി ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാനും മുഖം ചെറുപ്പമായിരിക്കാനും സഹായിക്കും. 

കോഫി കുടിക്കാന്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കോഫി ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാനും മുഖം ചെറുപ്പമായിരിക്കാനും സഹായിക്കും. ഇതിനായി കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചിലത് പരിചയപ്പെടാം. 

1. കോഫി- ഒലീവ് ഓയില്‍

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

2. കോഫി- തേന്‍ 

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 

3. കോഫി- മഞ്ഞള്‍

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ പാടുകളെ മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

4.  കാപ്പിപ്പൊടി- വെള്ളം

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഫാറ്റി ലിവര്‍ രോഗം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ