മൃദുലവും തെളിച്ചവുമുള്ള മുഖത്തിനായി കോഫി കൊണ്ട് സ്‌ക്രബ്...

By Web TeamFirst Published Jun 30, 2019, 5:37 PM IST
Highlights

വിപണിയില്‍ നിന്ന് വാങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഭൂരിഭാഗവും ചര്‍മ്മത്തെ വീണ്ടും അപകടത്തിലാക്കാനേ ഉപകരിക്കൂ. അതേസമയം പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ പ്രകൃതിദത്തമായ സ്‌ക്രബുകളും, ഫെയ്‌സ് പാക്കുകളുമാണെങ്കില്‍ നമുക്ക് പേടിക്കാതെ ഉപയോഗിക്കാം. 

പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുഖസൗന്ദര്യം. മുഖം ഭംഗിയാകാനായി എന്ത് വില നല്‍കിയും കോസ്‌മെറ്റിക്‌സ് വാങ്ങാനും ഇവര്‍ തയ്യാറാണ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഭൂരിഭാഗവും ചര്‍മ്മത്തെ വീണ്ടും അപകടത്തിലാക്കാനേ ഉപകരിക്കൂ. അതേസമയം പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ പ്രകൃതിദത്തമായ സ്‌ക്രബുകളും, ഫെയ്‌സ് പാക്കുകളുമാണെങ്കില്‍ നമുക്ക് പേടിക്കാതെ ഉപയോഗിക്കാം. ഇത്തരം പൊടിക്കൈകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതുമാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് കോഫി കൊണ്ടുള്ള സ്‌ക്രബ്. 

കോഫി അല്ലെങ്കില്‍ കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മ്മം തിളങ്ങാന്‍ കാപ്പിപ്പൊടി പാലിലോ, തോനിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയുന്നത് ഏറെ ഗുണം ചെയ്യും. കോഫി കൊണ്ടുളള ചില  സ്‌ക്രബുകള്‍ നോക്കാം...

കോഫി- കറുവാപ്പട്ട സ്‌ക്രബ്

തിളക്കവും മൃദുലവുമായുള്ള ചര്‍മ്മത്തിന് ഏറ്റവും നല്ലതാണ് കോഫി. ചര്‍മ്മത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാന്‍  കോഫി സഹായിക്കും. 

ഒരു ബൌളില്‍ 3 സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കിയെടുക്കണം. അതിലേക്ക് ഒരു കപ്പ് കോഫിപ്പൊടി, രണ്ട് സ്പൂണ്‍ കറുവാപ്പട്ടപ്പെടി ഒരു കപ്പ് പഞ്ചസാരയും ചേര്‍ക്കണം. തണുത്തതിന് ശേഷം മുഖത്ത് പുരട്ടണം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.

കോഫി- കറ്റാർവാഴ  സ്‌ക്രബ്

ഒരു കപ്പ് കോഫിപ്പെടിയിലേക്ക്  അഞ്ച് സ്പൂണ്‍ കറ്റാർവാഴ ജെല്‍ ചേര്‍ക്കുക. ഈ മിശിത്രം മുഖത്ത് നന്നായി സ്ക്രബ് ചെയ്യുക. 10 മുതല്‍ 15 മിനിറ്റ് വരെ  മസാജ് ചെയ്യണം. ശേഷം കഴുകി കളയാം.

കോഫി- തേന്‍  സ്‌ക്രബ്

വരണ്ട ത്വക്കുളളവര്‍ക്ക് കോഫിയോടൊപ്പം തേന്‍ കൂടി ഉപയോഗിക്കാം. ഒരു വലിയ ബൌളില്‍ 4 സ്പൂണ്‍ കാപ്പിപ്പൊടി എടുക്കണം. അതിലേക്ക് ഒരു കപ്പ് പാല്‍, 2 സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 10- 15 മിനിറ്റ് ശേഷം കഴുകി കളയാം.
 

click me!