എന്തൊരു ടൈമിങ്; സോഷ്യല്‍ മീഡിയയിലെ താരമായി കരടി; വീഡിയോ കാണാം...

Published : Jan 02, 2021, 11:46 AM ISTUpdated : Jan 02, 2021, 11:47 AM IST
എന്തൊരു ടൈമിങ്; സോഷ്യല്‍ മീഡിയയിലെ താരമായി കരടി; വീഡിയോ കാണാം...

Synopsis

വേലിക്കപ്പുറത്ത് വിശ്രമിക്കുകയാണ് തവിട്ട് നിറത്തിലുള്ള ഈ മിടുക്കന്‍ കരടി. അപ്പോൾ അതുവഴി കാറിൽ വന്ന കുടുംബത്തിലെ ഒരാൾ കരടിയോട് കൈ വീശി ഹായ് എന്ന് പറയുന്നത് കാണാം. 

സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഒരു കരടി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയാണ് ഈ കൂള്‍ കരടിയുടെ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വേലിക്കപ്പുറത്ത് വിശ്രമിക്കുകയാണ് തവിട്ട് നിറത്തിലുള്ള ഈ മിടുക്കന്‍ കരടി. അപ്പോൾ അതുവഴി കാറിൽ വന്ന കുടുംബത്തിലെ ഒരാൾ കരടിയോട് കൈ വീശി 'ഹായ്' എന്ന് പറയുന്നത് കാണാം. തുടര്‍ന്ന് കരടിയും കൈകൾ ഉയർത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

തീര്‍ന്നില്ല, തുടര്‍ന്ന് കാറിലിരുന്നയാള്‍ ഒരു ബ്രെഡ് കഷണം കരടിയുടെ നേർക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. അത് കൃത്യമായി ചെല്ലുന്നത് കരടിയുടെ വായിലേയ്ക്കുമാണ്. വളരെ കൂളായി ബ്രെഡ്  അകത്താക്കിയ കരടി എന്തായാലും സൈബര്‍ ലോകത്തെ താരമായി മാറുകയും ചെയ്തു. 

'ലോകത്തെ ഏറ്റവും കൂൾ കരടി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 
 

Also Read: സീലിങ് തകര്‍ത്ത് അകത്തു കയറി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ